വീടിനകത്ത് സ്ഫോടനം: 6 പേര്‍ക്ക് പരിക്ക്
മാനന്തവാടി: വയനാട് ജില്ലയില്‍ മാനന്തവാടിയ്ക്കടുത്ത് ഒരുവീട്ടിനകത്ത് നടന്ന ഉഗ്രസ്ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പീച്ചങ്കോട്ടാണ് സംഭവം.
പൊട്ടിത്തെറിയില്‍ വീട് പാടെ തകര്‍ന്നു. സ്ഫോടനകാരണം അറിവായിട്ടില്ല. പീച്ചങ്കോട് നെല്ലിയേക്കുന്നില്‍ ചാലിയാടന്‍ മൊയ്തുട്ടിയുടെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭയങ്കര ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായത്.
മൊയ്തുട്ടി(45), ഭാര്യ ആയിഷ (38), ഉമ്മ കുഞ്ഞാമിന(65), മക്കള്‍ ആഷിഖ(12), ഷാഹിദ്(8), മാമി (6), എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഫോടനശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ മാനന്തവാടി ആശുപത്രിയില്‍ എത്തിച്ചത്. സംഭവസ്ഥലം എസ്പി യു.എന്‍. നടേശന്‍ സന്ദര്‍ശിച്ചു.












Click it and Unblock the Notifications