ഫാക്ട്: തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഷൂരി
ദില്ലി: ഫാക്ടിന്റെ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്നോക്കം പോവില്ലെന്ന് കേന്ദ്ര ഓഹരി വിറ്റഴിക്കല്‍ മന്ത്രി അരുണ്‍ ഷൂരി വ്യക്തമാക്കി.
തന്നെ സന്ദര്‍ശിക്കാനെത്തിയ സംസ്ഥാന സഹകരണമന്ത്രി എം. വി. രാഘവന്റെ നേതൃത്വത്തിലുള്ള സംഘത്തോടാണ് കേന്ദ്രത്തിന്റെ നിലപാട് അരുണ്‍ ഷൂരി വ്യക്തമാക്കിയത്.
അതേ സമയം സംസ്ഥാനത്തിന്റെ മാര്‍ഗരേഖ മുന്നോട്ടുവയ്ക്കാന്‍ സമയം അനുവദിച്ചിട്ടുണ്ടെന്ന് ഷൂരിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എം. വി. രാഘവന്‍ പറഞ്ഞു. മൂന്നാഴ്ചക്കുള്ളില്‍ മാര്‍ഗരേഖ സമര്‍പ്പിക്കണം. ഫാക്ടിന്റെ സാമ്പത്തിക ബാദ്ധ്യത ഉള്‍പ്പടെ എല്ലാം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായാല്‍ മാത്രമേ നിര്‍ദ്ദേശം പരിഗണിയ്ക്കാന്‍ കഴിയുകയുള്ളു എന്നും ഷൂരി വ്യക്തമാക്കിയിട്ടുണ്ട്.
ഫാക്ട് സ്വകാര്യമേഖലയ്ക്ക് കൈമാറണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം പരിശോധിക്കുന്നതുവരെ ഫാക്ടിന്റെ ഓഹരി വിറ്റഴിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള സംഘം കേന്ദ്രമന്ത്രിയെ കണ്ടത്.
ഐ എഫ് എഫ് സി ഒ, കെ ആര്‍ ഐ ബി സി എച്ച് ഒ എന്നിവയുമായി സഹകരണ സൊസൈറ്റികള്‍ ചേര്‍ന്നുള്ള ഒരു കണ്‍സോര്‍ഷ്യം ഫാക്ടിന്റെ 51 ശതമാനം ഓഹരി ഏറ്റെടുക്കുമെന്ന നിര്‍ദേശമാണ് കേരളം വച്ചത്. 51 ശതമാനം ഓഹരികളാണ് സ്വകാര്യ മേഖലക്ക് വിറ്റഴിക്കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നത്.












Click it and Unblock the Notifications