നഗരങ്ങളില്‍ തൊഴില്‍ ക്ലബുകള്‍ രൂപീകരിക്കും
തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗത്തില്‍ പെട്ട യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി നഗരങ്ങളില്‍ തൊഴില്‍ ക്ലബുകള്‍ രൂപീകരിക്കുമെന്ന് പിന്നോക്കവിഭാഗ ക്ഷേമമന്ത്രി ഡോ. എം. എം. കുട്ടപ്പന്‍ നിയമസഭയില്‍ അറിയിച്ചു.
തുടക്കത്തില്‍ പത്ത് ക്ലബുകളായിരിക്കും രൂപീകരിക്കുന്നത്. ഓരോ ക്ലബിലും ഐടിഐയില്‍ നിന്നും ഐടിസിയില്‍ നിന്നും യോഗ്യത നേടിയ പത്ത് പേര്‍ അംഗങ്ങളായിരിക്കും. പ്ലമ്പിംഗ്, ഇലക്ട്രിക്കല്‍. ഇലക്ട്രോണിക്സ്, ആശാരിപ്പണി തുടങ്ങിയവയില്‍ പരിശീലനം ലഭിച്ചവരായിരിക്കും ഇവര്‍.
നഗരനിവാസികള്‍ക്ക് ക്ലബ് അംഗങ്ങളുടെ സേവനം പ്രതിഫലം നല്‍കി ഉപയോഗിക്കാം. ക്ലബുകള്‍ക്ക് സ്വന്തമായ വര്‍ക്ക് ഷോപ്പും സഞ്ചരിക്കുന്ന യൂണിറ്റും ഉണ്ടായിരിക്കും. ഓരോ ക്ലബിനും അഞ്ച് ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിരിക്കണം. പിന്നോക്ക ക്ഷേമ വകുപ്പ് മൂന്ന് ലക്ഷം ഗ്രാന്റായി നല്‍കും. 1.62 ലക്ഷം ബാങ്ക് വായ്പയായും ലഭിക്കും. ബാക്കിതുക അംഗങ്ങള്‍ കണ്ടെത്തണം.
തൊഴില്‍ ക്ലബുകള്‍ വിജയകരമാവുകയാണെങ്കില്‍ ഗ്രാമങ്ങളിലും ഇവ രൂപീകരിക്കുമെന്ന് കുട്ടപ്പന്‍ പറഞ്ഞു.












Click it and Unblock the Notifications