Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്നോക്ക ക്ഷേമ പദ്ധതികള്‍ വിഫലമായി

തിരുവനന്തപുരം: പിന്നോക്കവിഭാഗത്തിലെ യുവജനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പല പദ്ധതികളും വിഫലമായെന്ന് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രി ഡോ. എം. എ. കുട്ടപ്പന്‍ നിയമസഭയില്‍ പറഞ്ഞു.

ആദിവാസികളുടെ ബൗദ്ധിക സ്വത്തുക്കള്‍ ബഹുരാഷ്ട്ര കുത്തകകളും വിദേശരാജ്യങ്ങളും തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്.

ആദിവാസികളുടെ ബൗദ്ധികസ്വത്ത് സംരക്ഷിക്കുന്നതിന് വിദഗ്ധരുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തിയിട്ടുണ്ട്. ബൗദ്ധികസ്വത്ത് സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തും.

ആസ്തമ പോലുള്ള രോഗങ്ങള്‍ ചികിത്സിക്കുന്നതിന് ആദിവാസികള്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ ശാസ്ത്രീയാടിസ്ഥാനവും ഫലവും ഉറപ്പുവരുത്തുന്നതിന് ശാസ്ത്ര വ്യവസായ ഗവേഷണ കൗണ്‍സിലിന്റെ കീഴിലുള്ള റീജിയണല്‍ റിസര്‍ച്ച് ലബോട്ടറിയുമായി ധാരണയിലെത്തിയിട്ടുണ്ട്. ഈ മരുന്നുകളുടെ ഗുണവും ഫലവും സ്ഥാപിക്കപ്പെട്ടാല്‍ അവയുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കപ്പെടും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആദിവാസി-നരവംശശാസ്ത്ര പഠനങ്ങള്‍ നടത്തുന്ന ഏജന്‍സി കിര്‍താഡ്സ് ഏകോപിപ്പിക്കുന്നുണ്ട്. ആദിവാസികളുടെ നാട്ടറിവ് സംബന്ധിച്ച മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായും നിയമവിദഗ്ധാരുമായും ഏജന്‍സി കൂടിയാലോചന നടത്തിയിട്ടുണ്ട്.

ആദിവാസികളുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിന് കിര്‍താഡ്സ് തയ്യാറാക്കിയ ബില്‍ കേന്ദ്രത്തിന്റെ അനുമതിക്കായി അയച്ചിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+