മലപ്പുറത്ത് ഇന്റര്‍നെറ്റിന് വേഗത കൂട്ടും
മലപ്പുറം: അക്ഷയ ഇ-സാക്ഷരതാ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ വിവരസാങ്കേതികവിദ്യാ വകുപ്പ് ഇന്റര്‍നെറ്റ് കണക്ഷന്റെ ബാന്‍ഡ്വിഡ്ത് കൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കും.
ജില്ലയിലെ എല്ലാ ഭാഗങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷന്റെ വേഗത കൂട്ടും. അഞ്ച് ലക്ഷം പേരെ കമ്പ്യൂട്ടര്‍ സാകക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
600 അക്ഷയകേന്ദ്രങ്ങള്‍ക്ക് വേഗത കൂടിയ ഇന്റര്‍നെറ്റ് ബന്ധം നല്‍കുന്നതിന് 11 കമ്പനികളുടെ ടെണ്ടറുകള്‍ ഐടി മിഷന്‍ പരിശോധിച്ചുവരികയാണ്. അഞ്ച് കമ്പനികളെ ഇതില്‍ നിന്നും തിരഞ്ഞെടുത്തിട്ടുണ്ട്. ടെണ്ടര്‍ അനുവദിക്കുന്നതു സംബന്ധിച്ച തീരുമാനം ആഗസ്ത് അവസാനത്തിലുണ്ടാവും.
അക്ഷയകേന്ദ്രങ്ങള്‍ക്ക് വിപുലമായ ബാന്റ് വിഡ്തോടെ ഇന്റര്‍നെറ്റ് ബന്ധം ഏര്‍പ്പെടുത്തുന്നത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അക്ഷയ പദ്ധതിയുടെ അസിസ്റന്റ് മിഷന്‍ കോഓര്‍ഡിനേറ്റര്‍ എം. എസ്. വിനോദ് പറഞ്ഞു.












Click it and Unblock the Notifications