മാറാട്: ജില്ലാ ജഡ്ജി അന്വേഷിയ്ക്കും
തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയെക്കുറിച്ച് മഞ്ചേരി ജില്ലാ ജഡ്ജി തോമസ് പി. ജോസഫ് അന്വേഷിയ്ക്കും.
മാറാട് സംഭവത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സിറ്റിംഗ് ജില്ലാ ജഡ്ജിയുടെ സേവനം വിട്ടുതരാന്‍ ഹൈക്കോടതിയോട് അഭ്യര്‍ത്ഥിയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മഞ്ചേരി ജില്ലാ ജഡ്ജിയുടെ സേവനം ഹൈക്കോടതി വിട്ടുതന്നതെന്ന് മുഖ്യമന്ത്രി ആന്റണി പറഞ്ഞു.
സ്വാതന്ത്യ്രദിനത്തില്‍ മാറാട്ടേക്ക് തിരിച്ചുചെല്ലാനുള്ള മുസ്ലിം കുടുംബങ്ങളുടെ തീരുമാനത്തെപ്പറ്റി ചോദിച്ചപ്പോള്‍ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഉചിതമായ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടത്തിനോടും പൊലീസിനോടും അറിയിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മാറാട് സംഭവത്തെപ്പറ്റി വിശ്വഹിന്ദുപരിഷത്തുമായി താന്‍ രഹസ്യചര്‍ച്ച നടത്തിയെന്ന വാദം ആന്റണി തള്ളി. കോഴിക്കോട് പ്രസ് ക്ലബിലെ അഞ്ച് പത്രപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയത്. ഇതില്‍ രഹസ്യസ്വഭാവമൊന്നുമില്ല. പത്രപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച എങ്ങിനെ രഹസ്യച്ചര്‍ച്ചയാകും. -- ആന്റണി പറഞ്ഞു.












Click it and Unblock the Notifications