കൊച്ചി മെഡി.കോളജ് പ്രവേശനം അനിശ്ചിതത്വത്തില്‍
കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളജിലെ മൂന്നാം ബാച്ചിലേക്കുള്ള പ്രവേശനം അനിശ്ചിതത്വത്തില്‍. ഈ വര്‍ഷത്തെ പ്രവേശനം സപ്തംബര്‍ 30 നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. എന്നാല്‍ അതിനുള്ളില്‍ മൂന്നാം ബാച്ചിലേക്കുള്ള പ്രവേശനം നടക്കാനിടയില്ല.
ഇനിയും അംഗീകാരം കിട്ടിയിട്ടില്ലാത്ത കോളജിലെ സൗകര്യങ്ങള്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സംഘം പരിശോധിച്ച ശേഷമേ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം നടക്കാനിടയുള്ളൂ. ഇപ്പോഴത്തെ സ്ഥിതിയില്‍ സപ്തംബര്‍ 30ന് മുമ്പ് കൗണ്‍സിലില്‍ സംഘത്തിന്റെ പരിശോധന നടക്കാനിടയില്ല.
കോളജ് കളമശേരിയിലെ പുതിയ കാമ്പസിലേക്ക് മാറ്റിയതിന് ശേഷം ഐ എം സിയെ കൊണ്ട്പരിശോധന നടത്തിച്ചാല്‍ മതിയെന്നാണ് കോളജ് അധികൃതരുടെ തീരുമാനം. മുമ്പ് നടന്ന പരിശോധനകളില്‍ ഐ എം സി സംഘം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇത്തവണ അത് ആവര്‍ത്തിക്കാന്‍ പാടില്ല എന്ന നിര്‍ബന്ധമുള്ളതുകൊണ്ട് കളമശേരിയിലെ പുതിയ കാമ്പസിന്റെ പണി പൂര്‍ത്തിയായി എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശേഷം പരിശോധന നടത്താമെന്നാണ് കോളജ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തിലും ജനറല്‍ ആശുപത്രിയിലും ഇന്ദിരാഗാന്ധി ആശുപത്രിയിലുമായാണ് സഹകരണ മെഡിക്കല്‍ കോളജ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ കാമ്പസിന്റെ പണി നടക്കുന്നതിനാല്‍ ഇവിടങ്ങളില്‍ ഐ എം സി നിര്‍ദേശിച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല.
സപ്തംബര്‍ അവസാനത്തോടെ മാത്രമേ കളമശേരിയിലെ പുതിയ കാമ്പസിന്റെ പണി പൂര്‍ത്തിയാവുകയുള്ളൂ. അങ്ങനെയെങ്കില്‍ സപ്തംബര്‍ 30ന് മുമ്പായി ഐ എം സിയുടെ പരിശോധന നടക്കില്ല. സുപ്രിം കോടതി വിധി പ്രകാരം സപ്തംബര്‍ 30ന് മുമ്പ് പ്രവേശനം നടത്താനും മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് കഴിയില്ല. ഈ സാഹചര്യത്തില്‍ മൂന്നാം ബാച്ചിലേക്കുള്ള പ്രവേശനം അനിശ്ചിതത്വത്തിലാണ്.












Click it and Unblock the Notifications