Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ മഴവെള്ള ശേഖരണം വ്യാപകം

ആലപ്പുഴ: കടുത്ത കുടിവെള്ള ക്ഷാമത്തിന് പ്രതിവിധിയായി കുട്ടനാട്ടില്‍ വീടുകളിലും മറ്റും മഴവെള്ളം ശേഖരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് വ്യാപകമാവുന്നു.

കെട്ടിടങ്ങളുടെ മുകള്‍തട്ടില്‍ നിന്ന് മഴവെള്ളം ശേഖരിച്ച് താഴെയുള്ള ഫെറോ ടാങ്കുകളില്‍ സംഭരിക്കുകയാണ് ചെയ്യുന്നത്. കുട്ടനാട്ടില്‍ ഇത്തരം 175 ടാങ്കുകളാണ് കുട്ടനാട് വികസന സമിതി ഉണ്ടാക്കിയത്. വീടുകള്‍ക്ക് പുറമെ സ്കൂളുകളിലും കോളജുകളിലും മഴവെള്ളം ശേഖരിക്കുന്നതിനായി ഇത്തരം ടാങ്കുകള്‍ സ്ഥാപിക്കുന്നുണ്ട്.

സ്ത്രീകളുടെ സ്വാശ്രയ സംഘങ്ങളാണ് മഴവെള്ള ടാങ്കുകള്‍ ഉണ്ടാക്കുന്നത്. ടാങ്കുകള്‍ ജനങ്ങള്‍ക്ക് സ്വയം ഉപയോഗിക്കാവുന്നവയാണ്. ടാങ്കുകള്‍ സ്ഥാപിച്ച് റേഷന്‍ പോലെ വിതരണം ചെയ്യുന്ന ഏര്‍പ്പാടുമുണ്ട്.

സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് ആലപ്പുഴ. ഉപ്പിന്റെ അംശമുള്ളതുകൊണ്ട് കിണര്‍വെള്ളം കുടിക്കാന്‍ ഉപയോഗിക്കാനാവില്ല. വെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്ന ജില്ലയാണ് ആലപ്പുഴ. മഴവെള്ളം ശേഖരിച്ച് ഉപയോഗിക്കുന്നത് ഈ പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയാണ്.

വര്‍ഷ എന്ന പേരില്‍ മഴവെള്ള ശേഖരണ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. പുതിയ കെട്ടിടങ്ങളില്‍ മഴവെള്ളം ശേഖരിക്കുന്ന സംവിധാനം സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കാനും അത്തരം കെട്ടിടങ്ങള്‍ക്ക് സ്വത്ത് നികുതിയില്‍ 10 ശതമാനം ഇളവ് നല്‍കാനും സര്‍ക്കാരിന് ആലോചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+