സുപ്രിം കോടതി വിധി സ്വാഗതാര്‍ഹം: മുഖ്യമന്ത്രി
തിരുവന്തപുരം: സ്വാശ്രയ കോളജുകളിലെ പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ പറഞ്ഞു.
കേരളത്തിന് സന്തോഷകരമായ വിധിയാണ് സുപ്രിം കോടതിയില്‍ നിന്നുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കൊല്ലം സ്വാശ്രയ കോളജുകളില്‍ മെറിറ്റിലും മാനേജ്മെന്റിലും അമ്പത് ശതമാനം വീതം സീറ്റുകളില്‍ പ്രവേശനം നടത്താനാണ് വിധി.
സ്വാശ്രയ കോളജുകളിലെ പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി കേരളത്തിന് അനുകൂലമാണെന്ന് വിദ്യാഭ്യാസവകുപ്പിന്റെ ചുമതലയുള്ള പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന്റെ നിലപാടിന് സമാനമായതാണ് സുപ്രീം കോടതിയുടെ വിധി. ഓഗസ്റ് 14 വ്യാഴാഴ്ച സ്വാശ്രയ കോളെജ് പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോട് പ്രതികരിയ്ക്കുകയായിരുന്നു ആന്റണിയും കുഞ്ഞാലിക്കുട്ടിയും.












Click it and Unblock the Notifications