Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴം, പച്ചക്കറി ഉത്പാദനം കേരളത്തില്‍ കൂടി

കൊച്ചി: പഴ പച്ചക്കറി വികസന കൗണ്‍സിലിന്റെ ശ്രമങ്ങള്‍ മൂലം കേരളത്തിലെ പഴ, പച്ചക്കറി കൃഷിയില്‍ കാര്യമായ പുരോഗതിയുണ്ടായി.

പച്ചക്കറിക്കും പഴങ്ങള്‍ക്കും അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിക്ക് മാറ്റം വരുത്താനായി പച്ചക്കറി പഴ വികസന കൗണ്‍സില്‍ നടത്തിവരുന്ന ശ്രമങ്ങള്‍ക്കാണ് ഫലം കണ്ടുതുടങ്ങിയത്. പഴ, പച്ചക്കറി കൃഷിയില്‍ കേരളത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുകയും കര്‍ഷകരുടെ വരുമാനം കൂട്ടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കൗണ്‍സില്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്.

കുറെ കര്‍ഷകരടങ്ങിയ യൂണിറ്റുകളായി പ്രവര്‍ത്തിച്ചാണ ് പഴ, പച്ചക്കറി കൃഷിയില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത്. 15 മുതല്‍ 25 വരുെള്ള കര്‍ഷകരുള്‍പ്പെട്ട സ്വാശ്രയ സംഘങ്ങളായാണ് ഈ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ ഇത്തരം 112 യൂണിറ്റുകളില്‍ 50,000 ഓളം കര്‍ഷകര്‍ ഇപ്പോള്‍ അംഗങ്ങളാണ്. 50 ലക്ഷം മുതല്‍ അര കോടിവരെയാണ് ഈ യൂണിറ്റുകളുണ്ടാക്കുന്ന വരുമാനം.

കര്‍ഷകര്‍ തന്നെ സ്വാശ്രയ കര്‍ഷക വിപണികളിലൂടെ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. ഇത് മൂലം വ്യാപാരത്തിന് മധ്യവര്‍ത്തിയെ ഒഴിവാക്കാന്‍ കഴിയുന്നു. ഉത്പന്നങ്ങള്‍ വരുന്നതിന് അനുസരിച്ച് ഇത്തരം ചന്തകള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ പ്രവര്‍ത്തിക്കും.

നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 29 കോടി രൂപയുടെ പച്ചക്കറിയാണ് വിറ്റത്. പദ്ധതിയുണ്ടാക്കുന്ന മികച്ച ഫലം കര്‍ഷകരില്‍ പുതിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. പുതിയ കാര്‍ഷിക രീതികള്‍ പരീക്ഷിക്കുന്നതിലൂടെയും സ്വാശ്രയ വിപണി സ്ഥാപിക്കുന്നതിലൂടെയും അവര്‍ക്ക് നല്ല വരുമാനമുണ്ടാക്കാനാവുന്നു.

ഇതിനായി കര്‍ഷകര്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കുന്നുമുണ്ട്. സെക്യൂരിറ്റിയോ മറ്റോ ഇത്തരം വായ്പകള്‍ക്ക് കര്‍ഷകര്‍ ആവശ്യപ്പെടുന്നില്ല. സംസ്ഥാനത്തെ 23000 കര്‍ഷകര്‍ 50 കോടിയോളം രൂപ ഇത്തരത്തില്‍ വായ്പയായി എടുത്തിട്ടുണ്ട്.

സംസ്ഥാനത്തെ പച്ചക്കറി, പഴ ഉത്പാദനത്തില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ധനവാണുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+