ബ്രിട്ടീഷ് എയര്‍വേയ്സ് സൗദിയിലേക്കില്ല
ലണ്ടന്‍: ബ്രിട്ടീഷ് എയര്‍വേയ്സ് സൗദിയിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തി. കഴിഞ്ഞ ദിവസം അടിയന്തരമായി ചേര്‍ന്ന ബ്രിട്ടന്റെ ആഭ്യന്തരവകുപ്പിന്റെ യോഗത്തിലാണ് ഈ നിര്‍ദേശമെന്നറിയുന്നു.
സൗദിയിലേക്കുള്ള യാത്രയ്ക്കിടയില്‍ വിമാനം റാഞ്ചാനോ ഭീകരാക്രമണം നടക്കാനോ സാധ്യതയുള്ളതിനാലാണ് ഈ തീരുമാനമെന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് അധികൃതര്‍ പറഞ്ഞു. സൗദിഅറേബ്യയില്‍ ജെദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള മുഴുവന്‍ ഫ്ലൈറ്റുകളും ബ്രിട്ടീഷ് എയര്‍വേയ്സ് റദ്ദാക്കി.
സൗദിയിലേക്ക് യാത്ര ചെയ്യരുതെന്ന് ബ്രിട്ടനും യുഎസും അവരുടെ പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. സൗദിയില്‍ പൊലീസും ഇസ്ലാമിക തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വര്‍ധിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ഇവിടെ വെടിവയ്പുണ്ടായി. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഒരു ഹോട്ടലില്‍ ബോംബ് സ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് ആസ്ത്രേല്യയും യുഎസ് തങ്ങളുടെ പൗരന്മാരോട് ഇവിടേക്കുള്ള യാത്ര നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രിട്ടന്റെയും യുഎസിന്റെ വ്യോമയാനസര്വീസുകള്ക്ക് നേരെ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ പരിപാടിയിട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചതായി യുഎസ് ആഭ്യന്തരവകുപ്പിന്റെ വക്താവ് വിശദീകരിച്ചു. ബ്രിട്ടനില്‍ നിന്നും സൗദിയിലേക്ക് സര്‍വീസ് നടത്തുന്ന ഏക വിമാനക്കമ്പനിയാണ് ബ്രിട്ടീഷ് എയര്‍വേയ്സ്. ഇവര്‍ മാത്രമാണ് ബ്രിട്ടനിലേക്കുള്ള സര്‍വീസ് നിര്‍ത്തിയിരിക്കുന്നത്. അതേ സമയം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളൊന്നും അവരുടെ സൗദിയിലേക്കുള്ള വിമാനസര്‍വീസ് റദ്ദാക്കിയിട്ടില്ല.
ഇതിനിടെ യുഎസില്‍ ഒരു ആയുധവ്യാപാരി അറസ്റിലായി. ഇദ്ദേഹം ഒരു റഷ്യന്‍ നിര്‍മ്മിത മിസ്സില് വില്ക്കാന് ശ്രമിയ്ക്കുന്നതിനിടയിലാണ് പിടിയിലായത്. ബ്രിട്ടന് ഹെമന്ത് ലെഖാനി എന്ന ഈ 68 കാരനെ ന്യൂജേഴ്സിയിലെ കോടതിയില്‍ വിചാരണ ചെയ്ത് തുടങ്ങി.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications