കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്റെ നികുതി അടയ്ക്കാമെന്ന് ഫിയറ്റ്

  • By Staff
Google Oneindia Malayalam News

മുംബൈ: സച്ചിന് നികുതിയിളവ് നല്കിയതിന്റെ പേരില്‍ വിവാദം വേണ്ടെന്നും നികുതി തങ്ങള്‍ അടയ്ക്കാമെന്നും ഫിയറ്റ്. വിദേശത്ത് നിന്ന് സമ്മാനമായി ലഭിച്ച ഫെറാറി കാര്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ 1.13 കോടി രൂപ നികുതിയിളവ് നേടിയെന്ന വിവാദത്തില്‍ നിന്ന് സച്ചിനെ രക്ഷിക്കാനാണ് ഫിയറ്റ് കമ്പനി രംഗത്തെത്തിയത്.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രത്യേകാനുമതി പ്രകാരം സച്ചിന്‍ നേടിയ നികുതിയിളവ് തങ്ങള്‍ നല്കാമെന്ന് ഫിയറ്റ് അധികൃതര്‍ വ്യക്തമാക്കി. സെഞ്ച്വറിയുടെ കാര്യത്തില്‍ ബ്രാഡ്മാന്റെ റിക്കാര്‍ഡിനൊപ്പമെത്തിയ സച്ചിന് ഫിയറ്റാണ് ഫെറാറി മൊഡേന എന്ന ഇനത്തില്‍ പെട്ട കാര്‍ സമ്മാനമായി നല്കിയത്.

നികുതിയിളവ് നേടിയെന്നതിന് കാരണം കാണിയ്ക്കണമെന്നാവശ്യപ്പെട്ട് സച്ചിനും നികുതിയിളവ് നല്കിയതിന്റെ കാരണം കാണിയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി ഷോ കോസ് നോട്ടീസയച്ചിരുന്നു. മുംബൈ ഹൈക്കോടതിയിലും സച്ചിന് നികുതിയിളവ് നല്കിയത് സംബന്ധിച്ച പൊതുതാല്പര്യഹര്‍ജിയില്‍ വാദംകേട്ടുകൊണ്ടിരിയ്ക്കുകയാണ്.

ഫിയറ്റിന്റെ പാലിയോ കാര്‍ പുറത്തിറങ്ങിയ അന്ന് മുതല്‍ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായിരുന്നു സച്ചിന്‍. സച്ചിനെ ബ്രാന്‍ഡ് അംബാസഡറാക്കിയതുവഴി കമ്പനിയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ഏറെ നേട്ടം കൊയ്യാന്‍ കഴിഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X