കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപുരോഗതിയ്ക്ക് അഞ്ചിനപരിപാടി

  • By Staff
Google Oneindia Malayalam News

ദില്ലി: സ്വാശ്രയവികസനത്തിലേക്കുള്ള രാഷ്ട്രത്തിന്റെ കുതിപ്പിന് അഞ്ചിന കര്‍മ്മപരിപാടി രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം പ്രഖ്യാപിച്ചു. സ്വാതന്ത്യ്രദിനത്തലേന്ന് രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നദികളുടെ ശൃംഖല സൃഷ്ടിക്കുക, മിതമായ ചെലവില്‍ അനുസ്യൂതമായി വൈദ്യുതി ലഭ്യമാക്കുക, നഗരങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ ഗ്രാമങ്ങളിലും ലഭ്യമാക്കുക, വിവര സാങ്കേതികവിദ്യ എല്ലായിടത്തും ലഭ്യമാക്കുക, ടൂറിസത്തെ സാമ്പത്തിക വികസനത്തിന് ഉപയോഗപ്പെടുത്തുക എന്നിവയാണ് ഈ അഞ്ചിന കര്‍മ്മപദ്ധതികള്‍.

മതരാഷ്ട്രീയം അപകടകരമാണ്. ക്ഷേത്രവും പള്ളികളും നിര്‍മ്മിയ്ക്കുന്നതുകൊണ്ട് ഭാവിയില്‍ ആരും സ്മരിക്കപ്പെടാന്‍ പോകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ എല്ലാ ചിന്തകളേയും ദേശീയ വികസനത്തിനായി ചിട്ടപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റെന്ത് പ്രശ്നങ്ങളും ഇതിന് മുന്നില്‍ പ്രസക്തമല്ലെന്ന് തിരിച്ചറിയണം. ഊര്‍ജ്ജവും വിഭവശേഷിയും പാഴാക്കുന്നതില്‍ നിന്ന് ഈ തിരിച്ചറിവ് നമ്മെ തടഞ്ഞുനിര്‍ത്തും. -അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X