കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിരുദ്ധചിന്ത വെടിയാന്‍ പ്രധാനമന്ത്രി

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യാവിരുദ്ധ വികാരം അവസാനിപ്പിച്ച്, അതിര്‍ത്തിയ്ക്കപ്പുറത്തുനിന്നുള്ള തീവ്രവാദം ഉപേക്ഷിയ്ക്കച്ച് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആലോചിയ്ക്കണമെന്ന് പ്രധാനമന്ത്രി പാകിസ്ഥാനോട് ആഹ്വാനം ചെയ്തു. ആഗസ്ത് 15 വെള്ളിയാഴ്ച ചെങ്കോട്ടയില്‍ നിന്നും നടത്തിയ സ്വാതന്ത്യ്രദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഇരുരാഷ്ട്രങ്ങളിലെയും ജനങ്ങള്‍ സമാധാനത്തോടെ കഴിയാനാണ് ആഗ്രഹിയ്ക്കുന്നത്. പാകിസ്ഥാന്‍ അവരുടെ ഇന്ത്യാ വിരുദ്ധമനോഭാവം വെടിയണം. - പ്രധാമന്ത്രി പറഞ്ഞു.

അയല്‍രാഷ്ട്രങ്ങളുമായി സൗഹൃദമാണ് ഇന്ത്യ ആഗ്രഹിയ്ക്കുന്നത്. എല്ലാ പ്രശ്നങ്ങളും സമാധാനപരമായി പരിഹരിയ്ക്കാനും ഇന്ത്യ ആഗ്രഹിയ്ക്കുന്നു. ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യ എടുക്കുന്ന മുന്‍കൈ ദൗര്‍ബല്യമായല്ല, സമാധാനത്തിന്റെ ചിഹ്നമായാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബന്ധങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും അതിര്‍ത്തിയ്ക്കപ്പുറത്തുനിന്നുള്ള തീവ്രവാദം പാകിസ്ഥാന്‍ തുടരുന്നു. സമാധാനത്തിന്റെ വഴിയേ ഒന്നിച്ചുനടക്കാനും പ്രധാനമന്ത്രി പാകിസ്ഥാനെ ക്ഷണിച്ചു. പക്ഷെ പാത അല്പം ക്ലേശകരമാണ്. വഴിയില്‍ ചിലയിടത്ത് മൈനുകളും ഉണ്ട്. പക്ഷെ നമ്മള്‍ ഈ പാതയിലൂടെ പോയാല്‍ തടസ്സങ്ങളെല്ലാം താനേ അപ്രത്യക്ഷമാകും. - പ്രധാനമന്ത്രി പറഞ്ഞു.

ഈയിടെ പാകിസ്ഥാനില്‍ വന്ന നൂര്‍ എന്ന പെണ്‍കുട്ടിയുടെ ഹൃദയശസ്ത്രക്രിയ ഇന്ത്യയുടെ സ്നേഹത്തിനുള്ള തെളിവാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X