ബസ്സിലെ ബോംബ്; മൂന്ന് പേര്‍ പിടിയില്‍
കൊച്ചി: ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ നിന്ന് ബോംബ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റഡിയിലെടുത്തു.
പെരുമ്പാവൂര്‍ വെങ്ങോല തൈക്കാവ് കീടേത്ത് കരീം (30), അനിയന്‍ സുബൈര്‍ (25), അയല്‍വാസി അബാസ് (30) എന്നിവരെയാണ് എറണാകുളം സിറ്റി പോലീസ് കസ്റഡിയിലെടുത്തത്. ഇവര്‍ മുന്‍ പിഡിപി പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.
ബോംബ് കൊണ്ടുവന്ന പ്ലാസ്റിക് കൂടിനകത്ത് നിന്ന് ലഭിച്ച കത്തിലെ സൂചനയാണ് ഇവര്‍ പിടിയിലാകാന്‍ കാരണം. കെ എല്‍ 17 ടി വി എസ് വിക്ടറില്‍ വരരുത് എന്ന് ഈ കത്തില്‍ എഴുതിയിരുന്നു. ഈ വണ്ടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ബൈക്ക് കരീമിന്റേതാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ഓഗസ്റ് 14 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ നാല് ജീപ്പുകളിലും രണ്ട് വാനുകളിലും വനിതാ പോലീസ് ഉള്‍പ്പെടെ നൂറോളം പോലീസുകാര്‍ പെരുമ്പാവൂരിലെത്തിയാണ് ഇവരെ പിടികൂടിയത്. കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിറ്റി അസിസ്റന്റ് പോലിസ് കമ്മീഷണര്‍ വി.ജി. ശശിധരന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications