കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശേരിയ്ക്കടുത്ത് നാടന്‍ബോംബുകള്‍

  • By Staff
Google Oneindia Malayalam News

നെടുമ്പാശേരി: നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് നിന്നും ഒമ്പത് നാടന്‍ ബോംബുകള്‍ പൊലീസ് പിടിച്ചെടുത്തു.

അങ്കമാലിയ്ക്കടുത്തുള്ള കൂര്‍ക്കമുക്കില്‍ നിന്നാണ് ഒമ്പത് ബോംബുകളും ബോംബുണ്ടാക്കാനുള്ള വസ്തുക്കളും പൊലീസ് കണ്ടെത്തിയത്. ഒരു പറമ്പില്‍ ചാക്കുകെട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇവ. ഇതില്‍ ഒരെണ്ണം പരീക്ഷണാര്‍ത്ഥം പൊലീസ് പൊട്ടിച്ചുനോക്കി. ബാക്കി എട്ടുബോംബുകളും വെള്ളത്തിനടിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബോംബുണ്ടാക്കാനുള്ള വെടിയുപ്പ്, അലൂമിനിയം, സള്‍ഫര്‍ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഈ ബോംബുകള്‍ ഏതെങ്കിലും തരത്തില്‍ അട്ടിമറി നടത്താന്‍ വേണ്ടി കരുതിയിട്ടുള്ളതാണെന്ന് പൊലീസ് കരുതുന്നില്ല. മാത്രമല്ല, നെടുമ്പാശേരി വിമാനത്താവളവുമായി ബന്ധപ്പെട്ട ഒരട്ടിമറിശ്രമവും പൊലീസിന്റെ ശ്രദ്ധയില്‍ പ്പെട്ടിട്ടില്ലെന്നും ബന്ധപ്പെട്ട പൊലീസുദ്യോഗസ്ഥര്‍ വിശദീകരിച്ചു. പകരം ഇവ നാട്ടിലെ ഗുണ്ടാസംഘങ്ങളുടേതാവാനാണ് സാധ്യതയെന്നും പൊലീസ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X