സപ്തം. 5 മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധം
തിരുവനന്തപുരം: ഹെല്‍മറ്റ് നിര്‍ബന്ധമാക്കാനുള്ള ഹൈകോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കുന്നു. സപ്തംബര്‍ അഞ്ച് മുതല്‍ ഹെല്‍മെറ്റ് ധരിക്കുന്നത് കര്‍ശനമാക്കിയതായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ.പി.സോമരാജന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇരുചക്രവാഹനം ഓടിക്കുന്നവരും അതില്‍ പിന്നില്‍ യാത്ര ചെയ്യുന്നവരും സപ്തംബര്‍ അഞ്ച് മുതല്‍ കര്‍ശനമായി ഹെല്‍മറ്റ് ധരിക്കണം. തലപ്പാവ് ധരിയ്ക്കുന്ന സിക്കുകാരെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ നേരിടേണ്ടിവരും.
കേന്ദ്ര മോട്ടോര്‍ വാഹന നിയമം 129 അനുസരിച്ച് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരും പിന്നിലിരുന്ന് യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്നാണ് വ്യവസ്ഥ.
ഇതിനെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജികള്‍ തള്ളിക്കൊണ്ട് ഹൈക്കോടതി നിയമം ശരിവച്ചിട്ടുണ്ട്.












Click it and Unblock the Notifications