മാറാട്: രണ്ട് പ്രത്യേക കോടതികള്‍ രൂപീകരിച്ചു
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ മാറാട്ടും സമീപപ്രദേശങ്ങളിലും 2002 ജനവരിയിലും 2003 മേയിലുമുണ്ടായ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്ക് രണ്ട് പ്രത്യേക കോടതികള്‍ രൂപീകരിച്ചു.
കേസുകള്‍ വിചാരണ ചെയ്യുന്നതിലും തീര്‍പ്പ് കല്‍പിക്കുന്നതിലുമുള്ള കാലതാമസം ഒഴിവാക്കാന്‍ വേണ്ടിയാണ് പ്രത്യേക കോടതികള്‍.
കോഴിക്കോട് സെഷന്‍സ് ഡിവിഷന്‍ അധികാരപരിധിയായുള്ള സെഷന്‍സ് സ്പെഷ്യല്‍ കോടതിയും ജില്ലയിലെ ഇലന്തൂര്‍, ഫറോക്ക്, ബേപ്പൂര്‍, പന്നിയമ്പ്ര പോലീസ് സ്റേഷനുകള്‍ അധികാരപരിധിയായുള്ള മജിസ്ട്രേട്ട് സ്പെഷ്യല്‍ കോടതിയും ജില്ലയിലെ ഇലന്തൂര്‍, ഫെറോക്ക് ബേപ്പൂര്‍, പന്നിയമ്പ്ര പോലീസ്സ്റ്റേഷനുകള്‍ അധികാരപരിധിയായുള്ള മജിസ്ട്രേട്ട് സ്പെഷ്യല്‍ കോടതിയും ആണ് രൂപവല്‍ക്കരിച്ചിട്ടുള്ളത്.
മാറാട് സംഭവവുമായി ബന്ധപ്പെട്ട് മറ്റ് സെഷന്‍സ്, മജിസ്ട്രേട്ട് കോടതികളിലുള്ള കേസുകള്‍ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതാണ്.












Click it and Unblock the Notifications