പുനരധിവാസം ആഗസ്ത്15 ന് ഇല്ല
കോഴിക്കോട് : സ്വാതന്ത്യ്രദിനമായ ആഗസ്ത് 15ന് മാറാട്ടെ വീടുകളില്‍ താമസം മാറ്റാനുള്ള തീരുമാനത്തില്‍ നിന്നും കപ്പുകല്‍ അഭയാര്‍ത്ഥി ക്യാമ്പിലെ മുസ്ലീങ്ങള്‍ പിന്മാറി. ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് അവര്‍ തീരുമാനം മാറ്റിയത്.
മാറാട്ടെ വീടുകള്‍ ശരിയാക്കുന്നതിനും മറ്റും ജില്ലാ ഭരണകൂടം 15 ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ 20 ദിവസം വരെ കാത്തിരിക്കാന്‍ തയാറാണെന്ന് ജില്ലാ ഭരണാധികാരികളെ അറിയിച്ചതായി ക്യാമ്പിലെ അന്തേവാസികള്‍ പറയുന്നു. അതിന് ശേഷം നടപടിയുണ്ടായില്ലെങ്കില്‍ വേണ്ടത് ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.
ആഗസ്ത് ് 15 ന് മാറാട്ടേയ്ക്ക് പോകുമെന്ന് അഭയാര്‍ത്ഥികള്‍ പ്രഖ്യാപിച്ചതുമുതല്‍ ജില്ലാ ഭരണകൂടം അവരുമായി ബന്ധപ്പെട്ടുവരുകയായിരുന്നു. അവരെ ഇതില്‍ നിന്ന് പിന്തിരിപ്പിയ്ക്കാനായാണ് ഇത്. ഇതാണ് ഒടുവില്‍ വിജയം കണ്ടത്. ആഗസ്ത് 13 ബുധനാഴ്ച ഉച്ചയോടെ ക്യാമ്പിലെത്തിയ കോഴിക്കോട് തഹസീല്‍ദാര്‍ മാറാട് പോകുന്നതില്‍ നിന്ന് പിന്മാറണമെന്ന് അവിടത്തെ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറാന് അവര്‍ തയാറായില്ല. വൈകുന്നേരത്തോടെ ക്യാമ്പിലെത്തിയ ആര്.ഡി.ഒയുടെ ശ്രമഫലമായാണ് തീരുമാനം മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയാറായത്.
മാറാട് സംഘര്‍ഷാവസ്ഥ ഉണ്ടാകുമെന്ന ഭയമാണ് സര്‍ക്കാരിനെക്കൊണ്ട് ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചതെന്നറിയുന്നു. 15 ദിവസത്തിനകം അരയസമാജം പ്രവര്‍ത്തകരുമായി സംസാരിച്ച് പ്രശ്നത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications