ഇക്കൊല്ലം 300 മെഡി. സീറ്റുകള്‍ കൂടി
തിരുവനന്തപുരം: ഇക്കൊല്ലം സ്വാശ്രയമെഡിക്കല്‍ കോളെജുകളില്‍ നിന്ന് 300 മെഡിക്കല്‍ സീറ്റുകള്‍ കൂടി ലഭിയ്ക്കും.
കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയില്‍ ഇക്കൊല്ലം സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ 50 ശതമാനം സീറ്റുകള്‍ മെറിറ്റില്‍ നല്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് സംസ്ഥാനത്തെ സ്വാശ്രയമെഡിക്കല്‍ കോളെജുകില്‍ നിന്നായി 300സീറ്റുകള്‍ കൂടി മെറിറ്റടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ ലഭിയ്ക്കും.
ഇക്കൊല്ലം അധ്യയനം തുടങ്ങാന്‍ തയ്യാറെടുക്കുന്ന രണ്ട് മെഡിക്കല്‍ കോളെജുകള്‍ ഉള്‍പ്പെടെ കേരളത്തില്‍ സ്വാശ്രയമേഖലയില്‍ ആകെ ആറ് മെഡിക്കല്‍ കോളെജുകളാണുള്ളത്. അമല, ജൂബിലി എന്നീ സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലാണ് ഇക്കൊല്ലം അധ്യയനം തുടങ്ങുന്നത്. കോലഞ്ചേരി, പുഷ്പഗിരി, കാരക്കോണം, പരിയാരം എന്നീ സ്വാശ്രയ മെഡിക്കല്‍ കോളെജുകളാണ് ഇതിന് പുറമെയുള്ളത്. ഈ ആറ് കോളെജുകളില്‍ നിന്ന് 50 സീറ്റുകള്‍ വീതം മെറിറ്റടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ ലഭിയ്ക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications