ഏതന്വേഷണവും നേരിടും: ശങ്കരന്‍
കോഴിക്കോട്: തനിയ്ക്കെതിരായ നടക്കുന്ന ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും ആരോഗ്യമന്ത്രി പി. ശങ്കരന്‍. ആഗസ്ത് 15 വെള്ളിയാഴ്ച തനിയ്ക്കെതിരായ കോടതിവിധിയെപ്പറ്റി വാര്‍ത്താലേഖകരുമായിസംസാരിക്കുകയായിരുന്നു ശങ്കരന്‍.
ഡോ. കെ.ജി. അടിയോടി ട്രസ്റിന്റെ പേരില്‍ ലക്ഷങ്ങള്‍ സംഭാവന പിരിച്ച് തിരിമറി നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. കോഴിക്കോട് ക്രൈംബ്രാഞ്ച് (സിഐഡി) എസ്പിയോട് ഇക്കാര്യം അന്വേഷിയ്ക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേ സമയം തനിയ്ക്കെതിരായ കേസ് സിബിഐ അന്വേഷിയ്ക്കേണ്ടതില്ലെന്ന ഹൈക്കോടതിയുടെ നിലപാട് തനിയ്ക്ക് അനുകൂലമാണെന്ന് മന്ത്രി ശങ്കരന്‍ പറഞ്ഞു. അടിയോടി ട്രസ്റിന്റെ പേരില്‍ താന്‍ അഴിമതിയൊന്നും നടത്തിയിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ശങ്കരന്‍ പറഞ്ഞു.












Click it and Unblock the Notifications