കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രനില്‍ ഇന്ത്യ 2008ല്‍ കാലുകുത്തും

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ചന്ദ്രനിലേക്ക് ഇന്ത്യ ബഹിരാകാശ വാഹനം 2008ല്‍ അയയ്ക്കും. ഇത് സംബന്ധിച്ച് തന്റെ സ്വാതന്ത്യ്രദിനപ്രസംഗത്തില്‍ പ്രധാനമന്ത്രി വീണ്ടും ഓര്‍മ്മിപ്പിച്ചതോടെ ഇന്ത്യയുടെ ബഹിരാകാശമേഖല വീണ്ടും ചൂടുള്ള ചര്‍ച്ചാവിഷയമാകുന്നു.

2008ല്‍ ചന്ദ്രയാന്‍-1 എന്ന പദ്ധതി വഴി ബഹിരാകാശവാഹനം ചന്ദ്രനിലേക്ക് അയയ്ക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ചന്ദ്രയാന്‍-1 എന്ന ചന്ദ്രനിലേക്ക് ബഹിരാകാശവാഹനം അയയ്ക്കാനുള്ള പദ്ധതി ഇന്ത്യയുടെ ബഹിരാകാശമേഖലയിലെ ശാസ്ത്രജ്ഞര്‍ക്ക് അപൂര്‍വ വഴിയാണ് തുറന്നിരിയ്ക്കുന്നതെന്ന് ഐഎസ്ആര്‍ഒ പറയുന്നു. ചന്ദ്രനിലേക്ക് യന്ത്രമനുഷ്യനെ അയയ്ക്കുന്നതിന് മുന്നോടിയായുള്ള ഈ ചന്ദ്രയാന്‍-1 പദ്ധതി ഏറെ പ്രതീക്ഷ പകരുന്നുവെന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ഇതിന് ശേഷം മറ്റ് ഗ്രഹങ്ങളിലേക്ക് കൂടി ഇന്ത്യ ഉപഗ്രഹങ്ങള്‍ അയയ്ക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്.

ചന്ദ്രനിന് 100 കിലോമീറ്റര്‍ മുകളിലായി പോളാര്‍ ഭ്രമണപഥത്തില്‍ 525 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിയ്ക്കാനാണ് ചന്ദ്രയാന്‍-1 പദ്ധതി ലക്ഷ്യമിടുന്നത്. ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത പിഎസ്എല്‍വി ഉപയോഗിച്ചാണ് ഉപഗ്രഹത്തെ വിക്ഷേപിയ്ക്കുക. ചന്ദ്രന്റെ ഉപരിതലത്തിലെ ചിത്രങ്ങള്‍ ഉയര്‍ന്ന ശേഷിയുള്ള റിമോട്ട് സെന്‍സിംഗ് ഉപകരണം ഉപയോഗിച്ച് എടുക്കാനാണ് ചന്ദ്രയാന്‍-1 പദ്ധതി ലക്ഷ്യമിടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X