കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-യുഎസ് വിമാനസര്‍വീസ് മുടങ്ങി

  • By Super
Google Oneindia Malayalam News

മുംബൈ: ന്യൂയോര്‍ക്കിലുണ്ടായ വൈദ്യുതി തകരാറ് മൂലം ഇന്ത്യയ്ക്കും യുഎസിനുമിടയിലുള്ള വ്യോമഗതാഗതം 24 മണിക്കൂര്‍ നേരം തടസപ്പെട്ടു.

ആഗസ്ത് 14ന് എത്തേണ്ടിയിരുന്ന ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടന്‍ വഴി ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനം ആഗസ്ത് 17 ഞായറാഴ്ച രാവിലെ മാത്രമേ എത്തുകയുള്ളൂ. നെവാര്‍ക്കില്‍ നിന്നും പാരിസ് വഴി മുംബൈയിലേക്കുള്ള വിമാനം ഞായറാഴ്ച പുലര്‍ച്ചെ 12.25ന് എത്തും.

വിമാനങ്ങള്‍ എത്താന്‍ വൈകുന്നതു മൂലം ന്യൂയോര്‍ക്കിലേക്കും നെവാര്‍ക്കിലേക്കും പോവുന്ന വിമാനങ്ങളും വൈകും. ശനിയാഴ്ച രാവിലെ തിരിക്കേണ്ട മുംബൈ-ലണ്ടന്‍-ന്യൂയോര്‍ക്ക് വിമാനം ഞായറാഴ്ച രാവിലെ പുറപ്പെടും. മുംബൈയില്‍ നിന്ന് പാരിസ് വഴി നെവാര്‍ക്കിലേക്കുള്ള വിമാനം ഞായറാഴ്ച പുലര്‍ച്ചെ 2.30ന് തിരിക്കും.

മുംബൈയില്‍ നിന്ന് വിമാനങ്ങള്‍ വൈകി പുറപ്പെടുന്നതു മൂലം ന്യൂയോര്‍ക്കില്‍ നിന്നും നെവാര്‍ക്കില്‍ നിന്നും തിരിച്ചുള്ള വിമാനങ്ങളും വൈകുമെന്ന എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

നെവാര്‍ക്കിലേക്കും ന്യൂയോര്‍ക്കിലേക്കും ചിക്കാഗോയിലെക്കും മുംബൈയില്‍ നിന്ന് ഞായറാഴ്ച തിരിക്കേണ്ട വിമാനങ്ങള്‍ സമയത്ത് തന്നെ പുറപ്പെടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X