അവിശ്വാസം: എന്‍ഡിഎ ചര്‍ച്ച ചെയ്തു
ദില്ലി: പ്രതിപക്ഷം ആഗസ്ത് 18 തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ നേരിടുന്നതിനായി സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് എന്‍ ഡി എ യോഗം ചര്‍ച്ച ചെയ്തു.
ആഗസ്ത് 16 ശനിയാഴ്ച പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. സര്‍ക്കാരിനെതിരായ വെല്ലുവിളി നേരിടുന്നതില്‍ എന്‍ ഡി എ പ്രകടിപ്പിച്ച ഐക്യത്തില്‍ സന്തോഷമുണ്ടെന്ന് വാജ്പേയി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ലോക്സഭയില്‍ മറുപടി പറയുന്നതിന് എട്ടോളം മന്ത്രിമാരെ നിയോഗിക്കാന്‍ യോഗം തീരുമാനിച്ചു. പ്രതിപക്ഷം തുടര്‍ച്ചയായി ലോക്സഭയില്‍ ബഹിഷ്കരിക്കുന്ന പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെയും പ്രതിപക്ഷ ആരോപണങ്ങളെ നേരിടുന്നതിനായി നിയോഗിച്ചിട്ടുണ്ട്.
സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുന്ന ടി ഡി പിയും ബി എസ് പിയും അവിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്യുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു.
അതിനിടെ അവിശ്വാസ പ്രമേയം പരാജയപ്പെടുത്തുന്നതിന് എ ഐഡി എം കെയുടെ സഹായം തേടുന്നതിനെ ഡി എം കെ എതിര്‍ത്തു. എന്‍ ഡി എ സര്‍ക്കാരിന് ആവശ്യമായ ഭൂരിപക്ഷമുണ്ടെന്നിരിക്കെ അവിശ്വാസ പ്രമേയത്തെ നേരിടുന്നതിന് എ ഐ ഡി എം കെയുടെ സഹായം തേടേണ്ട ആവശ്യമില്ലെന്ന് യോഗത്തില്‍ മന്ത്രി ടി. ആര്‍, ബാലു പറഞ്ഞു.












Click it and Unblock the Notifications