ബാങ്ക് മാനേജര്‍ കടലില്‍ മുങ്ങിമരിച്ചു
കാസര്‍കോട്: സ്വാതന്ത്യ്രദിനം ആഘോഷിയ്ക്കാന്‍ കൂട്ടുകാരുമൊത്ത് ബേക്കല്‍ കോട്ട കാണാനെത്തിയ ബാങ്ക് മാനേജര്‍ കടലില്‍ മുങ്ങിമരിച്ചു. കരൂര്‍ വൈശ്യ ബാങ്കിന്റെ മാംഗ്ലൂര്‍ ശാഖാ മാനേജര്‍ എസ്.ആര്‍. അശോകന്‍ ആണ് മരിച്ചത്.
മാംഗ്ലൂരില്‍ നിന്നും ബേക്കല്‍ കോട്ട കാണാനെത്തിയതാണ് മാനേജരുള്‍പ്പെട്ട ആറംഗസംഘം. വഴുക്കലുള്ള പാറക്കെട്ടില്‍ നിന്ന് കടല്‍ ആസ്വദിയ്ക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീണതാണെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.
പൊലീസും പരിസരവാസികളും മറ്റ് ടൂറിസ്റുകളും ചേര്‍ന്ന് മാനേജരുടെ ജഡം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. കനത്തമഴയുള്ളതിനാല്‍ കടല്‍ കൂടുതല്‍ ക്ഷോഭിച്ചിരിക്കുകയാണ്. കടലില്‍ നല്ല അടിയൊഴുക്കുണ്ടായിരുന്നതിനാല്‍ ഇപ്പോള്‍ തിരച്ചില്‍ നിര്‍ത്തിവച്ചിരിയ്ക്കുകയാണെന്ന് ബേക്കല്‍ പൊലീസ് അറിയിച്ചു. ഒരു കാറിലാണ് സംഘം സ്വാതന്ത്യ്രദിനം ആഘോഷിയ്ക്കാന്‍ ബേക്കലില്‍ എത്തിയത്.












Click it and Unblock the Notifications