ബോംബ്: പിടിയിലായവര്‍ നിരപരാധികള്‍
കൊച്ചി: കെ എസ് ആര്‍ ടി സി ബസില്‍ നാടന്‍ബോംബ് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കസ്റഡിയിലായ മൂന്ന് പേര്‍ നിരപരാധികളാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പെരുമ്പാവൂര്‍ വെങ്ങോല തൈക്കാവ് കീടേത്ത് കരീം (30), അനിയന്‍ സുബൈര്‍ (25),അയല്‍വാസി അബാസ് (30) എന്നിവരെയാണ് എറണാകുളം സിറ്റി പോലീസ്കസ്റഡിയിലെടുത്തത്. ബോംബ് ഉണ്ടായിരുന്ന സഞ്ചിയില്‍ നിന്ന് കണ്ടെടുത്ത കത്തില്‍ കരീമിന്റെ മോട്ടോര്‍ ബൈക്കിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ കണ്ടതിനെ തുടര്‍ന്നാണ് ഇവരെ കസ്റഡിയിലെടുത്തത്.
ഇവരെയും മറ്റ് ചിലരെയും പൊലീസ് കസ്റഡിയിലെടുത്ത് ചോദ്യം ചെയ്തെന്നും എന്നാല്‍ കത്തില്‍ പറയുന്നവര്‍ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നാണ് നിഗമനമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ജില്ലയിലെ ഒരു വ്യവസായി കുടുംബത്തില്‍ നിലനില്‍ക്കുന്ന ഏറെക്കാലമായുള്ള കുടുംബവഴക്കിന്റെ തുടര്‍ച്ചയായി നടന്നതാണ് ഈ സംഭവമെന്നാണ് പൊലീസ് സംശയിക്കുന്നത്.
അതേ സമയം നെടുമ്പാശേരി വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളില്‍ സജീവമായ ഗുണ്ടാ സംഘങ്ങളാണ് അങ്കമാലിക്കടുത്തുള്ള കൂര്‍ക്കമുക്കില്‍ ബോംബുകള്‍ കണ്ടെടുത്ത സംഭവത്തിന് പിന്നിലെന്ന് കരുതുന്നതായി അങ്കമാലി പൊലീസ് പറഞ്ഞു. പലരെയും കസ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications