ചിങ്ങം ഒന്ന് ജൈവദിനം
കല്‍പ്പറ്റ: ചിങ്ങം ഒന്ന് ജൈവ ദിനമായി ആഘോഷിയ്ക്കാന്‍ ഇന്‍ഫാം തീരുമാനിച്ചു.
അന്തര്‍ദേശീയ തലത്തില്‍ ജൈവ ഉല്പന്നങ്ങളുടെ ആവശ്യം കൂടി വരുകയാണ്. വയനാട് ജില്ലയില്‍ ജൈവ കൃഷി വ്യാപിപ്പിയ്ക്കാനാണ് സംഘടനയുടെ ലക്ഷ്യം. ജില്ലയിലെ എല്ലാ പഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ജൈവകൃഷിയില്‍ പരിശീലനം നല്‍കാനും സംഘടനയ്ക്ക് പരിപാടിയുണ്ട്.
ഇന്ത്യന്‍ ഓര്‍ഗാനിക്ക് ഫാമിംഗ് കോണ്‍ഗ്രസിന്റെ ഘടകങ്ങള്‍ വയനാട്ടില്‍ എല്ലാ പഞ്ചായത്തിലും തുടങ്ങും. ഇന്‍ഫാം ഡയറക്ടര്‍ ഫാ. റോബിന്‍ വടക്കുംചേരിയാണ് ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications