മാറാട് ആര്‍എസ്സ്കാരന്റെ ജഡം ട്രാക്കില്‍
കോഴിക്കോട്: മാറാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ജഡം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. മാറാട് സാഗരസരണി പടന്ന വളപ്പില്‍ കുമാരന്റെ മകന്‍ പി.വി. രാജേഷി(24)ന്റെ ജഡമാണ് വട്ടക്കിണറിന് പടിഞ്ഞാറുവശം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.
രാജേഷ് തീവണ്ടി കയറി മരിച്ചതാണെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ ഇത് കൊലപാതകമാണെന്ന് ആര്‍എസ്എസ് ആരോപിയ്ക്കുന്നു. സംഭവത്തെ തുടര്‍ന്ന് മാറാട് ആഗസ്ത് 16 ശനിയാഴ്ച ഹര്‍ത്താലാണ്.
മൃതദേഹം കഴുത്തറ്റ നിലയിലാണ് ട്രാക്കില്‍ കിടന്നിരുന്നതെന്ന് പറയുന്നു. കഴുത്തില്‍ കുത്തേറ്റ പാടുകളുണ്ടെന്നാണ് ആര്‍എസ്എസ് ആരോപിയ്ക്കുന്നത്. എന്നാല്‍ കരിങ്കല്‍ ചീളുകള്‍ കൊണ്ട് ചോര വാര്‍ന്നുപോയതാണെന്ന് പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.












Click it and Unblock the Notifications