വെസ്റ് ഫോര്‍ട്ട് ആശുപത്രികളില്‍ സംഗീത തെറാപ്പി
തൃശൂര്‍: വെസ്റ്ഫോര്‍ട്ട് ഗ്രൂപ്പിന്റെ ആശുപത്രികളില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സ്വാതി കലാകേന്ദ്രത്തിലെ കലാകാരന്മാര്‍ സംഗീത തെറാപ്പി നടത്തും. രോഗിയെ ചികിത്സിയ്ക്കാന്‍ സംഗീതം ഉപയോഗിക്കുകയാണ് സംഗീത തെറാപ്പിയില്‍ ചെയ്യുന്നത്.
കൈതപ്രവും വെസ്റ്ഫോര്‍ട്ട് ഹോസ്പിറ്റല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ. കെ. മോഹന്‍ദാസും വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തൃശൂര്‍ വെസ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ ആഗസ്ത് 17 ഞായറാഴ്ച നടക്കുന്ന ചടങ്ങില്‍ സംഗീത തെറാപ്പിയുടെ ഉദ്ഘാടനം നിര്‍വഹിക്കപ്പെടും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം ഭേദമാവുന്നതിന് ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ സംഗീത തെറാപ്പി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും കേരളത്തില്‍ ഈ മാര്‍ഗത്തിന് ഇതുവരെ പരിഗണന നല്‍കിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന സംഗീത തെറാപ്പിക്ക് രോഗികളിലുള്ള ഫലം വിലയിരുത്തിയതിന് ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. സ്വാതി കലാകേന്ദ്രത്തിലെ തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലായിരിക്കും സംഗീത തെറാപ്പി നടത്തുന്നത്.
മെലഡിക്ക് പ്രാധാന്യം നല്‍കി നടത്തുന്ന രാഗചികിത്സയാണ് ഈ സംഗീത തെറാപ്പിയെന്ന് കൈതപ്രം പറഞ്ഞു.












Click it and Unblock the Notifications