ട്രാവല്‍ മാര്‍ട്ട് ശനിയാഴ്ച സമാപിക്കും
കോഴിക്കോട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മറ്റ് സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിച്ച ട്രാവല്‍ മാര്‍ട്ട് ആഗസ്ത് 16 ശനിയാഴ്ച വൈകീട്ട് സമാപിക്കും.
കുവൈത്ത്, ഒമാന്‍, ഖത്തര്‍, ഇംഗ്ലണ്ട്, മലേഷ്യ, തായ്ലാന്റ്, ന്യൂസിലാന്റ്, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരും ട്രാവല്‍ ഏജന്റുമാരും ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നുണ്ട്.
മലബാറിന്റെ വിനോദസഞ്ചാര സാധ്യതകളെ കുറിച്ചുള്ള വിപുലമായ ചിത്രം വിദേശ പ്രതിനിധികള്‍ക്ക് ലഭിക്കുന്ന വിധത്തിലാണ് ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ ടൂറിസം കൗണ്‍സിലുകള്‍ക്ക് പുറമെ കര്‍ണാടകത്തിലെയും പോണ്ടിച്ചേരിയിലെയും ടൂറിസം കൗണ്‍സിലുകളുടെ സ്റാളുകളും മാര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആഗസ്ത് 14 വ്യാഴാഴ്ച വൈകീട്ട് ഇ. അഹമ്മദ് എം പിയാണ് ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടനം ചെയ്തത്. ഗവര്‍ണര്‍ സികന്തര്‍സിംഗ് ഭക്ത് ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് എത്താനാവാത്തതിനെ തുടര്‍ന്ന് ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ട്രാവല്‍ ട്രേഡ്, കലിക്കറ്റ് ചേംബര്‍ ഒഫ് കോമേഴ്സ്, മലബാര്‍ ചേംബര്‍ ഒഫ് കോമേഴ്സ്, കേരള ഹോട്ടല്‍സ് ആന്റ് റെസ്റോറന്റ്സ് അസോസിയേഷന്‍, മലബാര്‍ വിനോദസഞ്ചാര ബോര്‍ഡ് എന്നിവയുമായി സഹകരിച്ചാണ് വിനോദസഞ്ചാരവകുപ്പ് ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിച്ചത്.












Click it and Unblock the Notifications