ഇദി അമീന് അന്തരിച്ചു
ജിദ്ദ: ഉഗാണ്ടയിലെ മുന്‍ ഏകാധിപതി ഇദി അമീന് (80) അന്തരിച്ചു. ജൂലൈ 18 മുതല്‍ ആരോഗ്യസ്ഥിതി തീരെ വഷളായ നിലയില്‍ സൗദി അറേബ്യയുടെ തലസ്ഥാനമായ ജിദ്ദയിലെ ഒരു ആശുപത്രിയില്‍ കഴിയുകയായിരുന്നു ഇദി അമീന്.
എട്ട് വര്‍ഷക്കാലം ഉഗാണ്ടയുടെ ഏകാധിപതിയായി വാണ ഇദി അമീന് കൊലപാതക വാസനക്കും ദുഷ്ചെയ്തികള്‍ക്കും കുപ്രസിദ്ധനായിരുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ ഇദി അമീന് ബോധമില്ലാത്ത സ്ഥിതിയിലായിരുന്നു. പിന്നീട് വൃക്കകളും തകരാറിലായി.
1979ല്‍ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഇദി അമീന് ഉഗാണ്ടയില്‍ നിന്ന് ലിബിയയിലേക്ക് ഒളിച്ചോടുകയായിരുന്നു. പിന്നീട് ഇറാക്കിലെത്തി. സൗദി അറേബ്യയില്‍ താമസിക്കാന്‍ സൗദി സര്‍ക്കാര്‍ അനുവദിച്ചതിനെ തുടര്‍ന്ന് അവിടെ കഴിയുകയായിരുന്നു അദ്ദേഹം.
1971 ജനവരി 25നാണ് ഹെവി വെയ്റ്റ് ബോക്സിംഗ് ചാമ്പ്യനും ബ്രിട്ടീഷ് ആര്‍മിയില്‍ സൈനികനുമായിരുന്ന ഇദി അമീന് ഉഗാണ്ടയുടെ അധികാരം പിടിച്ചെടുക്കുന്നത്. പ്രസിഡന്റായിരുന്ന മില്‍ടണ്‍ ഒബോട്ടെയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയാണ് ഇദി അമീന് ഏകാധിപതിയായത്.
1971 മുതല്‍ 1979 വരെയുള്ള ഇദി അമീന്റെ ആധിപത്യകാലത്ത് ഉഗാണ്ടയിലെ അഞ്ച് ലക്ഷത്തോളം പേര് കൊല ചെയ്യപ്പെട്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications