യുഎസില്‍ വൈദ്യുതി പുന:സ്ഥാപിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലും കാനഡയിലും ഉണ്ടായ വൈദ്യുതിത്തകരാര്‍ മണിക്കൂറുകള്‍ നീണ്ടശ്രമത്തിനൊടുവില്‍ പൂര്‍ണ്ണമായും പരിഹരിച്ചു. യുഎസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും ദീര്‍ഘനേരം നഗരങ്ങള്‍ വൈദ്യുതിത്തകരാര്‍ മൂലം ഇരുട്ടിലാണ്ടത്.
ഏകദേശം അഞ്ച് കോടി ജനങ്ങളാണ് വൈദ്യുതിത്തകരാര്‍ മൂലം ബുദ്ധിമുട്ടിയത്. ഏകദേശം 29 മണിക്കൂര്‍ നേരം ജനങ്ങള്‍ വൈദ്യുതിയില്ലാതെ വിഷമിച്ചു. അതിന് ശേഷമാണ് തകരാര്‍ പരിഹരിച്ചത്.
എന്താണ് ഇപ്പോഴും തകരാറിന് കാരണമെന്ന് പൂര്‍ണ്ണമായും അറിവായിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പറഞ്ഞു. പക്ഷെ ഈ തകരാര്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ വൈദ്യുതിത്തകരാര്‍ തീവ്രവാദി അട്ടിമറിമൂലമല്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇലക്ട്രിസിറ്റി ഗ്രിഡിലുണ്ടായ പ്രശ്നം മൂലമാണ് തകരാര്‍ സംഭവിച്ചതെന്ന് കരുതുന്നു.
ന്യൂയോര്‍ക്ക്, ഡെട്രോയിറ്റ്, ഒട്ടാവ, ടൊറന്റോ എന്നീ നഗരങ്ങളിലും മറ്റേതാനും കൊച്ചുനഗരങ്ങളിലുമാണ് വൈദ്യുതി പൂര്‍ണ്ണമായും നിലച്ചത്.












Click it and Unblock the Notifications