വസന്ത് സാഠേ, സാല്‍വേ കോണ്‍ഗ്രസ് വിട്ടു
ദില്ലി: രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു. വസന്ത് സാഠേയും എന്‍.കെ. പി. സാല്‍വേയുമാണ് കോണ്‍ഗ്രസില്‍ നിന്ന് ആഗസ്ത് 17 ഞായറാഴ്ച രാജിവച്ചത്.
ഇരുകൂട്ടരും പ്രത്യേക വിദര്‍ഭ സംസ്ഥാനം വേണമെന്നാവശ്യമുയര്‍ത്താന്‍ വിദര്‍ഭ രാജ്യനിര്‍മ്മാണ്‍ കോണ്‍ഗ്രസ് എന്ന ഒരു പ്രാദേശിക പാര്‍ട്ടി രൂപീകരിച്ചു. കോണ്‍ഗ്രസ് വിടുന്നതില്‍ വിഷമമുണ്ടെങ്കിലും മറ്റ് വഴികളില്ലാത്തതിനാലാണ് ഈ തീരുമാനമെന്ന് വസന്ത് സാഠേ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയ്ക്ക് പുറത്തായി ഒരു വിദര്‍ഭ സംസ്ഥാനം വേണ്ടമെന്ന ആവശ്യം കോണ്‍ഗ്രസ് ഏറ്റെടുക്കാത്തതിനാലാണ് തങ്ങള്‍ സ്വയം അതിന് മുതിരുന്നതെന്നും വസന്ത് സാഠേ പറഞ്ഞു. ഈ ലക്ഷ്യത്തിന് വേണ്ടി മുന്നോട്ട് വരുന്ന ആരുമായും വിദര്‍ഭ രാജ്യ നിര്‍മ്മാണ്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാന്‍ തയ്യാറാണെന്നും വസന്ത് സാഠേ പറഞ്ഞു.
എങ്കിലും സോണിയാഗാന്ധി തന്നെയാണ് തങ്ങളുടെ നേതാവെന്നും രണ്ട് പാര്‍ട്ടിയില്‍ ഒരേ സമയം പ്രവര്‍ത്തിയ്ക്കാന്‍ കഴിയില്ലെന്നതിനാലാണ് കോണ്‍ഗ്രസ് വിട്ടതെന്നും വസന്ത് സാഠേ പറഞ്ഞു.
ആന്ധ്രപ്രദേശിലെ വിമത കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിയ്ക്കണമെന്ന ആവശ്യമുയര്‍ത്തി കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയാണ് വസന്ത് സാഠേയുടെ രാജി.


Click it and Unblock the Notifications