ഡിഎംകെ ഇടയുന്നു
ദില്ലി: കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തില്‍ ഡിഎംകെ വാജ്പേയി സര്‍ക്കാരിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഭരണകക്ഷിയായ ദേശീയ ജനാധിപത്യമുന്നണി(എന്‍ഡിഎ)യില്‍ അംഗമാണെങ്കിലും കഴിഞ്ഞ ദിവസം വാജ്പേയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ ഡിഎംകെ കലാപക്കൊടി ഉയര്‍ത്തി.
അവിശ്വാസപ്രമേയത്തിനെതിരായ വോട്ടെടുപ്പില്‍ തങ്ങളുടെ ബദ്ധശത്രുക്കളായ എഐഡിഎംകെയുടെ സഹായം തേടാനുള്ള എന്‍ഡിഎ നീക്കമാണ് ഡിഎംകെയെ ചൊടിപ്പിച്ചത്. യോഗത്തില്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ ടി.ആര്‍. ബാലു ഇക്കാര്യത്തില്‍ ഡിഎംകെയ്ക്കുള്ള അസംതൃപ്തി പരസ്യമായി പ്രകടിപ്പിയ്ക്കുകയും ചെയ്തു.
എഐഡിഎംകെയുമായുള്ള ബന്ധം എന്‍ഡിഎ ഇതേ മട്ടില്‍ തുടര്‍ന്നാല്‍ ഡിഎംകെ മുന്നണി വിടാനും സാധ്യതയുണ്ടെന്നറിയുന്നു. അവിശ്വാസപ്രമേയത്തില്‍ എന്തുനിലപാടെടുക്കണമെന്ന കാര്യം ഇതുവരെ ഡിഎംകെ തീരുമാനിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കരുണാനിധി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications