പിണക്കം മാറി; ഡിഎംകെ വാജ്പേയിക്കൊപ്പം
ദില്ലി: വാജ്പേയി സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ ഡിഎംകെ പിന്തുണയ്ക്കില്ല. പകരം വാജ്പേയി സര്‍ക്കാരിനനുകൂലമായി വോട്ട് ചെയ്യാന്‍ ഡിഎംകെ തീരുമാനിച്ചു.
മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധിയാണ് ആഗസ്ത് 17 ഞായറാഴ്ച പാര്‍ട്ടി തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ എഐഎഡിഎംകെയെ ഒപ്പംനിര്‍ത്താന്‍ ശ്രമിയ്ക്കുന്നതില്‍ പ്രതിഷേധിച്ച് ഒരു പക്ഷെ ഡിഎംകെ കേന്ദ്രസര്‍ക്കാരിനെതിരായി വോട്ടുചെയ്തേയ്ക്കുമെന്ന് വാര്‍ത്താപ്രചരിച്ചിരുന്നു.
പാര്‍ട്ടിയുടെ എംപിമാരും കേന്ദ്രമന്ത്രിസഭയിലുള്ള ഡിഎംകെ മന്ത്രിമാരും തമ്മില്‍ കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും കരുണാനിധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഗസ്ത് 18 തിങ്കളാഴ്ചയാണ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി വാജ്പേയി സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരിക.












Click it and Unblock the Notifications