പൊന്നിന്‍ചിങ്ങമെത്തി
തിരുവനന്തപുരം: സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങം പിറന്നു. തിരുവോണത്തിന്റെ പൂവിളികള്‍ക്കായുള്ള കാത്തിരിപ്പാണ് ഇനി.
മലയാളകലണ്ടര്‍ പ്രകാരം പുതിയ വര്‍ഷമായാണ് ചിങ്ങത്തിന്റെ വരവിനെ കണക്കാക്കുന്നത്. പ്രകൃതിയാകെ പുഷ്പിണിയായിനില്ക്കുന്ന കാലം. പ്രതീക്ഷകളും ഐശ്വര്യങ്ങളും പേറിക്കൊണ്ടാണ് ചിങ്ങപ്പുതുവര്‍ഷമെത്തുന്നത് എന്നതാണ് സങ്കല്പം. കഴിഞ്ഞ നാളുകളിലെ കണ്ണീരും കഷ്ടപ്പാടുകളും മറന്ന് പുതിയൊരു ജീവിതത്തിലേക്ക് കാല്‍വയ്ക്കാനുള്ള മുഹൂര്‍ത്തമാണ് മലയാളിയെസംബന്ധിച്ചിടത്തോളം ചിങ്ങം ഒന്ന്. കേരളത്തില്‍ എല്ലാ ക്ഷേത്രങ്ങളിലും ആഗസ്ത് 17 ഞായറാഴ്ച അഭൂതപൂര്‍വമായ തിരക്കനുഭവപ്പെട്ടു.
ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന മലയാള ഭാഷാമാസം കൂടിയാണ് ചിങ്ങം. ചിങ്ങമെത്തിയതോടെ കേരളത്തിലെ വിപണികള്‍ സജീവമായി. മലയാളി കയ്യറിയാതെ പണം ചെലവിടുന്ന ഈ മാസം കച്ചവടക്കാര്‍ക്ക് ചാകരക്കാലമാണ്.
ചിങ്ങമാസത്തിലെ അത്തം ആഗസ്ത് 30നാണ്. തിരുവോണം സെപ്റ്റംബര്‍ എട്ടിനും.












Click it and Unblock the Notifications