കാലാവധി കഴിഞ്ഞ കോളകള്‍ വിപണിയില്‍
ആലപ്പുഴ: വിഷാംശം അടങ്ങിയതിന്റെ പേരിലുള്ള വിവാദം കെട്ടടങ്ങും മുമ്പേ പെപ്സി, കൊക്കകോള എന്നീ കമ്പനികള്‍ കാലാവധി കഴിഞ്ഞ ഉല്പന്നങ്ങള് വില്‍ക്കുന്നതായി പരാതി. കേരളത്തിലുടനീളം നിയമപരമായി ഉപയോഗിക്കേണ്ട കാലാവധി തീര്‍ന്ന കുപ്പികളും വില്‍ക്കുന്നുണ്ടെന്നാണ് പരാതി.
നിയമത്തിന്റെ പഴുതു മുതലാക്കിയാണ് കമ്പനികള്‍ കാലാവധി കഴിഞ്ഞ കുപ്പികള്‍ വില്ക്കുന്നതെന്നറിയുന്നു. സാധാരണ ഉല്പാദനം കഴിഞ്ഞ് മൂന്നുമാസത്തിനുള്ളില്‍ ലഘുപാനീയം ഉപയോഗിക്കുന്നതാണ് ഉത്തമമെന്നാണ് ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നത് തടയാനുള്ള നിയമം അനുശാസിക്കുന്നത്. അതേ സമയം ഈ നിയമത്തില്‍ ഒരു ലഘുപാനീയത്തിന് ഇത്ര കാലത്തിനുള്ളില്‍ വിറ്റിരിക്കണം എന്ന് കര്‍ശനമായി പറയുന്നില്ല. ഇതിന്റെ മറവിലാണ് ഉല്പാദനം കഴിഞ്ഞ് മാസങ്ങള്‍ പഴക്കമുള്ള കോളകളും പെപ്സിയും കൊക്കകോളയും വില്‍ക്കുന്നത്.
നിയമത്തില്‍ കര്‍ശനമായി ലഘുപാനീയത്തിന്റെ ഉപയോഗകാലാവധി നിഷ്കര്‍ഷിക്കാത്തതിനാല്‍ നിയമപരമായി ഒരു നടപടിയും എടുക്കാന്‍ കഴിയില്ലെന്ന് ആരോഗ്യഡയറക്ടറേറ്റിലെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തുന്നത് തടയാനുള്ള വകുപ്പിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ വത്സലകുമാരി പറയുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications