കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലാവധി കഴിഞ്ഞ കോളകള്‍ വിപണിയില്‍

  • By Super
Google Oneindia Malayalam News

ആലപ്പുഴ: വിഷാംശം അടങ്ങിയതിന്റെ പേരിലുള്ള വിവാദം കെട്ടടങ്ങും മുമ്പേ പെപ്സി, കൊക്കകോള എന്നീ കമ്പനികള്‍ കാലാവധി കഴിഞ്ഞ ഉല്പന്നങ്ങള്‍ വില്ക്കുന്നതായി പരാതി. കേരളത്തിലുടനീളം നിയമപരമായി ഉപയോഗിക്കേണ്ട കാലാവധി തീര്‍ന്ന കുപ്പികളും വില്ക്കുന്നുണ്ടെന്നാണ് പരാതി.

നിയമത്തിന്റെ പഴുതു മുതലാക്കിയാണ് കമ്പനികള്‍ കാലാവധി കഴിഞ്ഞ കുപ്പികള്‍ വില്ക്കുന്നതെന്നറിയുന്നു. സാധാരണ ഉല്പാദനം കഴിഞ്ഞ് മൂന്നുമാസത്തിനുള്ളില്‍ ലഘുപാനീയം ഉപയോഗിക്കുന്നതാണ് ഉത്തമമെന്നാണ് ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നത് തടയാനുള്ള നിയമം അനുശാസിക്കുന്നത്. അതേ സമയം ഈ നിയമത്തില്‍ ഒരു ലഘുപാനീയത്തിന് ഇത്ര കാലത്തിനുള്ളില്‍ വിറ്റിരിക്കണം എന്ന് കര്‍ശനമായി പറയുന്നില്ല. ഇതിന്റെ മറവിലാണ് ഉല്പാദനം കഴിഞ്ഞ് മാസങ്ങള്‍ പഴക്കമുള്ള കോളകളും പെപ്സിയും കൊക്കകോളയും വില്ക്കുന്നത്.

നിയമത്തില്‍ കര്‍ശനമായി ലഘുപാനീയത്തിന്റെ ഉപയോഗകാലാവധി നിഷ്കര്‍ഷിക്കാത്തതിനാല്‍ നിയമപരമായി ഒരു നടപടിയും എടുക്കാന്‍ കഴിയില്ലെന്ന് ആരോഗ്യഡയറക്ടറേറ്റിലെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തുന്നത് തടയാനുള്ള വകുപ്പിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ വത്സലകുമാരി പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X