വിജയനെതിരെ കേസ് നല്‍കും: തോമസ് ഐസക്
തൃശൂര്‍: ജനകീയാസൂത്രണത്തെ വിമര്‍ശിച്ച് പാഠം മാസികയില്‍ ലേഖനമെഴുതിയതിന്റെ പേരില്‍ എം.എന്‍. വിജയനും എസ്. സുധീഷിനും എതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്ന് തോമസ് ഐസക് എംഎല്‍എ.
തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരില്‍ എം.എന്‍. വിജയന്, എസ്. സുധീഷ് എന്നിവര്‍ക്ക് പുറമെ മാതൃഭൂമി, മനോരമ എന്നീ പത്രങ്ങള്‍ക്കെതിരെയും കേസ് നല്‍കുമെന്ന് തോമസ് ഐസക് എംഎല്‍എ പറഞ്ഞു. പക്ഷെ വിജയന്, സുധീഷ് എന്നിവര്‍ക്കെതിരെ പ്രത്യേകമായി ക്രിമിനല്‍ കേസും നല്‍കും. സിവില്‍ കേസ് കൈകാര്യംചെയ്യുന്നതില്‍ കോടതിയില്‍ കാലതാമസം നേരിടുമെന്നതിനാലാണ് ക്രിമിനല്‍ കേസ് നല്‍കുന്നത്.
ഇതിനുള്ള പരാതികള്‍ തയ്യാറാക്കിക്കഴിഞ്ഞു. ആഗസ്ത് 18 തിങ്കളാഴ്ച ഇവര്‍ക്കെതിരെ നോട്ടീസയയ്ക്കും. കേസ് നല്കാന് സിപിഎമ്മിന്റെ സമ്മതം ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു തോമസ് ഐസക് മറുപടി നല്‍കിയത്. എന്നാല്‍ ജനകീയാസൂത്രണത്തെ വിമര്‍ശിച്ച എം.എന്‍. വിജയന് ഇപ്പോഴും ദേശാഭിമാനി വാരികയുടെ പത്രാധിപരായിരിക്കുന്നതെങ്ങിനെ എന്ന ചോദ്യത്തിന് തന്റെ നിലപാടുകള്‍ വിജയന് തിരുത്തുമെന്നാണ് പാര്ട്ടികരുതുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
വിജയന് സിപിഎം വിരുദ്ധശക്തികളുടെ തടവുകാരനാണെന്നും വിജയന് ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ പാര്‍ട്ടി വിരുദ്ധ ശക്തികളെ സഹായിക്കാനേ ഉതകുന്നുള്ളൂ എന്നും തോമസ് ഐസക് പറഞ്ഞു. വിജയനെപ്പോലെ മുതിര്‍ന്ന ഒരു ചിന്തകന്‍ പാഠം പോലെ പാര്‍ട്ടിയെ വിമര്‍ശിക്കുന്നതിന് തുനിഞ്ഞിറങ്ങിയ മാസികയില്‍ നിന്ന് രാജിവയ്ക്കുന്നതാണ് നല്ലതെന്നും തോമസ് ഐസക് പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications