പത്മജയുടെ പേരില്‍ പിരിവ്: അരക്കോടി തട്ടി
കൊച്ചി: കെടിഡിസി അധ്യക്ഷ പത്മജയുടെ പേരില്‍ അരക്കോടിയോളം പിരിച്ചെടുത്ത് കോണ്‍ഗ്രസ് നേതാവ് മുങ്ങിയതായി പരാതി. നെടുമ്പാശേരി വിമാനത്താവളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ശരിപ്പെടുത്താമെന്ന് പറഞ്ഞ് എറണാകുളം അയ്യപ്പന്‍കാവ് സ്വദേശി വി.പി. ജിനരാജ് വിവിധ ആളുകളില്‍ നിന്നായി അരക്കോടിയോളം പിരിച്ചെടുത്തശേഷം മുങ്ങുകയായിരുന്നു.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഐ ഗ്രൂപ്പ് നേതാവുമായ റാണി ജോസാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പനമ്പിള്ളി നഗറിലെ പത്മജയുടെ വീട്ടില്‍ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് ജിനരാജ്. താന്‍ വഴി 25 ലക്ഷം രൂപയും മലയാറ്റൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക ഗോപിക വിജയന്‍ വഴി 36 ലക്ഷം രൂപയും ജിനരാജ് വാങ്ങിയെന്ന് റാണി ജോസ് ആരോപിയ്ക്കുന്നു.
ജിനരാജും ഗോപികയും ഒളിവിലാണ്. തൊഴില്‍ നല്കാമെന്ന വ്യവസ്ഥയിലാണ് യുവാക്കള്‍ റാണി ജോസ് വഴിയും ഗോപിക വഴിയും ജിനരാജിന് പണം നല്കിയത്. ജിനരാജ് വഞ്ചിച്ച കാര്യം പത്മജയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇക്കാര്യം തനിക്കറിയില്ലെന്നായിരുന്നു പരാതിയെന്ന് പത്മജ മറുപടി പറഞ്ഞെന്ന് റാണി ജോസ് പറഞ്ഞു.












Click it and Unblock the Notifications