Get Updates
Get notified of breaking news, exclusive insights, and must-see stories!

എഎംപി സന്‍മാര്‍ വളര്‍ച്ചയിലേക്ക്

കൊച്ചി: ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയായ എഎംപി സന്‍മാര്‍ കമ്പനി വളര്‍ച്ചയിലേക്ക്. 2003 ഡിസംബറാകുമ്പോഴേയ്ക്കും 75,000 പേരുടെയെങ്കിലും ജീവിതം ഇന്‍ഷ്വര്‍ ചെയ്യുമെന്ന ദൃഢപ്രതിജ്ഞയിലാണ് കമ്പനി അധികൃതര്‍.

ഇപ്പോള്‍ 60,000 പേര്‍ എഎംപി സന്‍മാറിന്റെ ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി എടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് എഎംപി സന്‍മാര്‍ കൂടുതല്‍ വളര്‍ച്ച നേടിയിരിക്കുന്നതെന്നും കമ്പനി എംഡി ഗ്രഹാം മെയര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലും ഗുജറാത്തിലും കമ്പനി ശക്തമായ വളര്‍ച്ച ലക്ഷ്യമിടുന്നു. തമിഴ്നാട്, കേരളം, ആന്ധ്ര, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി കമ്പനിയ്ക്ക് 118 ഉപഭോക്തൃ സേവനകേന്ദ്രങ്ങളുണ്ട്. കമ്പനിയുടെ ധനശ്രീ, ശുഭശ്രീ എന്നീ പദ്ധതികളും പെന്‍ഷന്‍ പദ്ധതിയായ ഭാഗ്യശ്രീയ്ക്കും നല്ല ഡിമാന്റുണ്ടെന്നും ഗ്രഹാം മെയര്‍ പറഞ്ഞു.

കമ്പനിയുടെ ബ്രാന്റ് അംബാസഡറായ ആസ്ത്രേല്യന്‍ ടെസ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റീവ് വോയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. വൈസ് ചെയര്‍മാന്‍ എസ്.വി. സോണിയും സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+