ഡാസില്‍ ഡയമണ്ട് ബുടീക്ക് തുറന്നു
കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിലുള്ള വജ്രാഭരണശ്രേണിയുമായി കൊച്ചിയിലെ താജ് റസിഡന്‍സിയില്‍ ഡാസില്‍ ഡയമണ്ട് ബുടീക്ക് തുറന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പാണ് ഈ ബുടീക്ക് സ്ഥാപിച്ചിരിക്കുന്നത്.
മലയാളിയുടെ ആഭരണസങ്കല്പങ്ങള്‍ക്ക് പുതിയ രൂപഭാവങ്ങള്‍ നല്കുകയാണ് ഡാസില്‍ ഡയമണ്ടിന്റെ ലക്ഷ്യം. മിസ് ഇന്ത്യ യൂണിവേഴ്സ് നികിതാ ആനന്ദാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ബുടീക്കില്‍ രണ്ട് വിഭാഗമുണ്ട്. ഡയമണ്ട് കളക്ഷന്‍ സെന്ററും പേള്‍ കളക്ഷനടങ്ങിയ പേള്‍ കളക്ഷന്‍ സെന്ററും. ഇവ യഥാക്രമം മിസ് ഇന്ത്യ വേള്‍ഡ് എമി വാശിയും മിസ് ഇന്ത്യ എര്‍ത്ത് ശ്വേത വിജയും ഉദ്ഘാടനം ചെയ്തു.
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, സിഇഒ സി.പി. രഞ്ജിത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയിലെ എല്ലാ ഹോട്ടലുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് ഡയമണ്ട് ബുട്ടീക്കുകള്‍ തുറക്കാന്‍ ആലുക്കാസ് ഗ്രൂപ്പിന് പദ്ധതിയുണ്ട്.












Click it and Unblock the Notifications