സ്വകാര്യലാബും കോളയില്‍ വിഷം കണ്ടെത്തി
ദില്ലി: ഒരു സ്വതന്ത്രലാബും കോളകളില്‍ വിഷാംശം കണ്ടെത്തിയെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിറോണ്‍മെന്റ് (സിഎസ്ഇ). കോളകളില്‍ വിഷാംശമുണ്ടെന്ന് നേരത്തെ സിഎസ്ഇ സ്വന്തം പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
തങ്ങളുടെ കണ്ടെത്തല്‍ ശരിയാണെന്ന് സ്ഥിരീകരിക്കാന്‍ വേണ്ടിയാണ് ഒരു സ്വകാര്യ ലാബില്‍ കൂടി പരിശോധന നടത്തിയതെന്ന് സിഎസ്ഇ പറഞ്ഞു. ഈ പഠനറിപ്പോര്‍ട്ട് കോളപ്രശ്നം പരിശോധിയ്ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സമിതിയ്ക്ക് കൈമാറും.
അതേ സമയം ലാബ് ഏതാണെന്ന് സിഎസ്ഇ വെളിപ്പെടുത്തിയില്ല. സ്പെക്ട്രോഫോട്ടോമീറ്റര്‍ ഉപയോഗിച്ചാണ് സ്വകാര്യലാബില്‍ പരിശോധന നടത്തിയതെന്നും സിഎസ്ഇ വ്യക്തമാക്കി. നേരത്തെ സിഎസ്ഇ സ്വന്തമായി നടത്തിയ പരിശോധനയില്‍ ഈ ഉപകരണം ഉപയോഗിച്ചില്ലെന്ന് പെപ്സിയും കൊക്കകോളയും ആരോപിച്ചിരുന്നു.












Click it and Unblock the Notifications