പൂജാഭട്ട് വിവാഹിതയായി
മുംബൈ: ചലച്ചിത്രനടിയും നിര്‍മാതാവുമായ പൂജാഭട്ട് വിവാഹിതയായി. ഹോട്ടലുടമയും വി ചാനലിന്റെ മുന്‍ വീജേയുമായ മനിഷ് മക്കിജയുമായുള്ള പൂജയുടെ വിവാഹം ഗോവയിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് നടന്നത്.
ആഗസ്ത് 16 ശനിയാഴ്ച നടന്ന വിവാഹച്ചടങ്ങില്‍ പൂജയുടെ അമ്മ പങ്കെടുത്തു. എന്നാല്‍ സിനിമാ സംവിധായകന്‍ കൂടിയായ അച്ഛന്‍ മഹേഷ് ഭട്ട് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയില്ല. പൂജയുടെ തുണക്ക് താനെപ്പോഴുമുണ്ടെന്നും എന്നാല്‍ മതവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലും പങ്കെടുക്കാന്‍ താത്പര്യമില്ലാത്തതു കൊണ്ടാണ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതെന്നും മഹേഷ് ഭട്ട് പറഞ്ഞു.
ഗോവയില്‍ റസ്റോറന്റ് നടത്തുകയാണ് മക്കിജ ഇപ്പോള്‍. പാപ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് പൂജയും മക്കിജയും പരിചയപ്പെടുന്നത്. കഴിഞ്ഞ നാലുമാസ ക്കാലമായി പ്രണയത്തിലായിരുന്നു ഇരുവരും.












Click it and Unblock the Notifications