അവിശ്വാസം: ഗ്യാലറിയില്‍ പ്രിയങ്കയും
ദില്ലി: അമ്മ ലോക്സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് കാണാന്‍ മകളെത്തി.
വാജ്പേയി സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് സോണിയാഗാന്ധി അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് വിശിഷ്ടരായ സന്ദര്‍ശകരുടെ ഗ്യാലറിയിലിരുന്നാണ് മകള്‍ പ്രിയങ്ക വീക്ഷിച്ചത്. ഇളം പച്ച കുര്‍ത്തയും ചുരിദാറും ധരിച്ച പ്രിയങ്ക മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നട്വര്‍ സിംഗിനോടൊപ്പമാണ് ലോക്സഭയിലെ സന്ദര്‍ശക ഗ്യാലറിയിലെത്തിയത്. നട്വര്‍സിംഗിനടുത്തിരുന്ന് പ്രിയങ്ക ലോക്സഭയിലെ നടപടികള്‍ വീക്ഷിച്ചു.
രാജ്യസഭാംഗങ്ങള്‍ക്കുള്ള ഗ്യാലറിയില്‍ വയലാര്‍ രവി, അംബികാ സോണി, ഗുലാം നബി ആസാദ്, അര്‍ജുന്‍സിംഗ്, എം. എല്‍. ഫോട്ടേദാര്‍ എന്നിവരും കാഴ്ചക്കാരായി എത്തിയിരുന്നു.












Click it and Unblock the Notifications