കര്‍ണാടകത്തില്‍ ലഭിച്ച സീറ്റുകള്‍ നഷ്ടമായേക്കും
ബാംഗ്ലൂര്‍: നേരത്തെയുള്ള കൗണ്‍സിലിംഗില്‍ പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് പ്രവേശനം ഉറപ്പിച്ച കര്‍ണാടകക്കാരല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സീറ്റ് നഷ്ടപ്പെട്ടേക്കുമെന്ന് കര്‍ണാടക വിദ്യാഭ്യാസമന്ത്രി ഡോ. ജി. പരമേശ്വര അറിയിച്ചു.
സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനായി പുതിയ കൗണ്‍സിലിംഗ് നടത്തുമ്പോള്‍ നേരത്തെയുള്ള കൗണ്‍സിലിംഗില്‍ നോണ്‍ കര്‍ണാടക പേമെന്റ് സീറ്റ് വിഭാഗത്തില്‍ പ്രവേശനം ഉറപ്പാക്കിയവര്‍ക്ക് സീറ്റ് നഷ്ടപ്പെട്ടേക്കും.
മാനേജ്മെന്റ് ക്വാട്ടയിലും മെറിറ്റിലും 50 ശതമാനം വീതം സീറ്റുകളായിരിക്കണമെന്ന സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രൊഫണല്‍ കോഴ്സുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് പുതിയ ലിസ്റ് തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമമന്ത്രി ഡി. ബി. ചന്ദ്രഗൗഡയും വിദ്യാഭ്യാസമന്ത്രി പരമേശ്വരയും വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സുപ്രിം കോടതി വിധിയെ കുറിച്ചും ഫീസ് നിശ്ചയിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തു.
സപ്തംബറോടെ പ്രവേശനം പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യസെമസ്റര്‍ നഷ്ടമാവില്ലെന്നും പരമേശ്വര പറഞ്ഞു.












Click it and Unblock the Notifications