വനിതാ സംവരണ ബില്‍ കൊണ്ടുവരും: അദ്വാനി
ദില്ലി: പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പാണെങ്കില്‍ വനിതാ സംവരണ ബില്‍ നിര്‍ദേശിക്കപ്പെട്ട ഏത് രൂപത്തിലും പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി.
വനിതാ സംവരണ ബില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് താത്പര്യമില്ലെന്ന പ്രതിപക്ഷ നേതാവ് സോണിയാഗാന്ധിയുടെ ആരോപണത്തിന് മറുപടിയായാണ് അദ്വാനി ഇങ്ങനെ പറഞ്ഞത്. അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ചാവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ ഭേദഗതി നടപ്പിലാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നിരിക്കെ പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ബില്‍ പാസാക്കാനാവില്ലെന്ന് അദ്വാനി പറഞ്ഞപ്പോള്‍ ബില്‍ അവതരിപ്പിച്ചാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അത് വിജയിപ്പിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് ഉപനേതാവ് ശിവരാജ് പാട്ടിലിന്റെ പ്രതികരണം.
തുടര്‍ന്നാണ് ബില്‍ ആദ്യത്തെ രൂപത്തിലോ പിന്നീട് നിര്‍ദേശിക്കപ്പെട്ട രൂപത്തിലോ അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് അദ്വാനി പറഞ്ഞത്. ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും ഇനി സ്പീക്കറാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്വാനി പറഞ്ഞു.












Click it and Unblock the Notifications