കോക്ക്, പെപ്സി വില്പന നിര്‍ത്തുന്നു
തിരുവനന്തപുരം: കൊക്ക കോളയുടെയും പെപ്സിയുടെയും പാനീയങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കേരള വ്യാപാരി വ്യവസായി സമിതി തീരുമാനിച്ചു.
കേരള വ്യാപാരി വ്യവസായി സമിതിയുടെ ഭാരവാഹികള്‍ ആഗസ്ത് 18 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കൊക്ക കോളയും പെപ്സിയും വില്‍ക്കുന്നതിന് നല്‍കിയ ഡെപോസിറ്റുകള്‍ കോള കമ്പനികള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡെപ്പോസിറ്റുകള്‍ തിരികെ നല്‍കിയില്ലെങ്കില്‍ ഈ കമ്പനികള്‍ക്കെതിരെ സമരം ആരംഭിക്കും.
കൊക്ക കോളയുടെയും പെപ്സിയുടെയും പാനീയങ്ങളില്‍ വിഷാംശമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അവ വില്‍ക്കേണ്ടെന്ന് തീരുമാനിച്ചത്. ജനങ്ങളോട് തങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ടെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications