നസിമുദ്ദീന്‍ സിഎംപി സംസ്ഥാനസമിതിയില്‍
തിരുവനന്തപുരം: സിപിഎമ്മില്‍ നിന്ന് രാജിവച്ച കെ.എച്ച്. നസിമുദ്ദീന്‍ സിഎംപിയില്‍ ചേര്‍ന്നു. സിപിഎം തൃശൂര്‍ ജില്ലാകമ്മിറ്റിയംഗമായിരുന്നു നസിമുദ്ദീന്‍.
ഇപ്പോള്‍ നസിമുദ്ദീനെ സിഎംപിയുടെ സംസ്ഥാനസമിതിയിലേക്ക് തിരഞ്ഞെടുത്തിരിക്കുകയാണ്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ നസിമുദ്ദീന് അവിടെ നല്ല സ്വാധീനമുണ്ട്. അദ്ദേഹത്തോടൊപ്പം ഏതാനും സഹപ്രവര്‍ത്തകരും സിപിഎം വിട്ട് സിഎംപിയില്‍ ചേര്‍ന്നിരുന്നു.
അതേ സമയം നസിമുദ്ദീന്റെ പ്രദേശമായ കൊടുങ്ങല്ലൂരിലെ എടവിലങ്ങാട് സിപിഎം കഴിഞ്ഞ ദിവസം ശക്തിപ്രകടനം നടത്തി. നസിമുദ്ദീന്‍ പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനാണ് റാലി ഉദ്ഘാടനം ചെയ്തത്.












Click it and Unblock the Notifications