കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഗ്രൂപ്പ് ക്യാമ്പില്‍ നിരാശ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റാനുള്ള നീക്കങ്ങള്‍ വിജയിക്കാത്തതില്‍ കരുണാകര പക്ഷത്തില്‍ നിരാശ പടരുന്നു. ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറന്തള്ളുക എന്ന ആഗ്രഹം സഫലീകരിക്കാന്‍ കരുണാകരന്‍ ജ്യോതിഷികളെയും കണ്ടിരുന്നു. ജ്യോതിഷികള്‍ പറഞ്ഞ പുറത്താക്കാന്‍ പറ്റിയ സമയം ഈയാഴ്ച അവസാനിക്കുകയാണ്. അതിനുള്ളില്‍ കരുണാകരന് പ്രത്യേകിച്ചൊന്നും ചെയ്യാനാവില്ല.

നിരാശയുണ്ടെങ്കിലും ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറ്റുന്നതിന് ശക്തമായ നീക്കങ്ങള്‍ തുടരാന്‍ തന്നെയാണ് കരുണാകരന്‍ ഗ്രൂപ്പിന്റെ തീരുമാനം. ഹൈക്കമാന്റിന്റെ മുന്നറിയിപ്പിനെ അവഗണിച്ചാണ് ഐ ഗ്രൂപ്പിന്റെ ഈ നീക്കം.

നേതൃത്വമാറ്റം ആവശ്യപ്പെട്ട് വരുന്ന ദിവസങ്ങളില്‍ മണ്ഡലം, ജില്ലാതലങ്ങളില്‍ പ്രചാരണം നടത്താനാണ് ഐ ഗ്രൂപ്പ് തീരുമാനം. ഒക്ടോബര്‍ മധ്യത്തില്‍ നടക്കുന്ന സംസ്ഥാനതല റാലിയോടെ പ്രചാരണ പരിപാടി സമാപിക്കും. ജില്ലാ കണ്‍വെന്‍ഷനുകളിലും സംസ്ഥാനതല റാലിയിലും കരുണാകരന്‍ പങ്കെടുക്കും.

പ്രചാരപരിപാടിക്കുള്ള ഫണ്ടിനായി ഐ ഗ്രൂപ്പ് പണം ശേഖരിക്കും. ആഗസ്ത് 16 ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നടന്ന ഐ ഗ്രൂപ്പ് നേതൃത്വയോഗങ്ങളിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

അതേ സമയം നേതൃത്വമാറ്റം ആവശ്യപ്പെട്ട് പ്രചാരണപരിപാടി നടത്തിയാല്‍ നടപടിയുണ്ടാവുമെന്ന് ഹൈക്കമാന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കരുണാകരന്‍ ഈ നീക്കത്തില്‍ നിന്ന് പിന്തിരിഞ്ഞില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനെ ഹൈക്കമാന്റ് അറിയിച്ചിട്ടുണ്ട്.

നേതൃത്വമാറ്റം ആവശ്യപ്പെട്ട് നടത്തുന്ന പ്രചാരണ പരിപാടി ആന്റണിയുടെ കസേര തെറിപ്പിക്കുന്നതിന് പകരം കെ. മുരളീധരനെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റുന്നതിലാവും കലാശിക്കുകയെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X